LiveTV

Live

Kerala

കോവിഡ് 19; രോഗം മറച്ചുവെക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്ന് ആരോഗ്യവകുപ്പ്

രോഗം സ്ഥിരീകരിച്ചവർ ദോഹയില്‍നിന്ന് കൊച്ചിയിലേക്ക് സഞ്ചരിച്ച ഖത്തർ എയർവേസിന്‍റെ ക്യൂ.ആര്‍ 514 വിമാനത്തിലുണ്ടായിരുന്നവർ അടിയന്തരമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു

കോവിഡ് 19; രോഗം മറച്ചുവെക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്ന് ആരോഗ്യവകുപ്പ്

കോവിഡ് 19 രോഗബാധിത മേഖലയിൽ നിന്ന് വന്നവർ രോഗം മറച്ചുവെക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്ന് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ചവർ ദോഹയില്‍നിന്ന് കൊച്ചിയിലേക്ക് സഞ്ചരിച്ച ഖത്തർ എയർവേസിന്‍റെ ക്യൂ.ആര്‍ 514 വിമാനത്തിലുണ്ടായിരുന്നവർ അടിയന്തരമായി ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കോവിഡ് 19 രോഗ ബാധ കണ്ടെത്തിയവർ ഫെബ്രവരി 29നുളള ഖത്തർ എയർവേസിൻറെ ക്യുആർ 514 വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.

എന്നാൽ വിമാനത്താവളത്തിലെ പരിശോധനക്ക് വിധേയരാകാനോ ആരോഗ്യവകുപ്പിന്‍റെ നിർദേശങ്ങളനുസരിക്കാനോ ഇവർ തയ്യാറായില്ല. ഇതാണ് ഇവരുടെ കുടുംബത്തിലുളളവർക്ക് കൂടി രോഗം വരാൻ കാരണമായതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഉടൻ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണഅല്ലെങ്കിൽ അത് കുറ്റകരമായി കണക്കാക്കും. രോഗബാധിതരോടൊപ്പം വിമാനത്തിലുണ്ടായിരുന്നവർ എത്രയുംവേഗം ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. വിദേശത്ത് നിന്നു വന്നവർ നിർബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം. രോഗം വ്യാപിക്കുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നകാര്യം പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.