LiveTV

Live

Kerala

കിഫ്ബി പ്രദർശനം ഇന്ന്; ആലപ്പുഴ ജില്ലയിലെ 108 പദ്ധതികൾ പ്രദർശിപ്പിക്കും

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കിഫ്ബി പ്രദർശനം ഇന്ന്; ആലപ്പുഴ ജില്ലയിലെ 108 പദ്ധതികൾ പ്രദർശിപ്പിക്കും

കിഫ്ബി മുഖേനയുള്ള സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങൾക്ക് നേരിട്ടറിയാനുള്ള പ്രദർശനം ഇന്ന് ആലപ്പുഴയിൽ ആരംഭിക്കും. രാവിലെ 11 മണിക്ക് ഇ.എം.എസ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് പുരോഗമിക്കുന്ന വികസന പദ്ധതികളുടെ ത്രിമാനതല മാതൃകകളും വെർച്വൽ മാതൃകകളും ഉൾപ്പെടുത്തിയുള്ളതാണ് മൂന്ന് ദിവസത്തെ പ്രദർശനം. മൂന്ന് വേദികളിലായി പ്രദർശനവും അതിന് പുറത്ത് സെമിനാറുകളും അവലോകനവും നടക്കും. ജനങ്ങൾക്ക് സംശയ നിവാരണത്തിനായി പ്രത്യേക കിയോസ്കുകൾ ഉണ്ട്.

ആലപ്പുഴ ജില്ലയിലെ 108 പദ്ധതികൾ പ്രദർശനത്തിലുണ്ടാകും. ‘ആലപ്പുഴയുടെ വികസന വീഥികൾ’ എന്ന വിഷയത്തിൽ സംവാദം, "കുട്ടനാടിന്റെ വികസനവും സാധ്യതകളും " അവലോകനം കലാസന്ധ്യ എന്നിവ നടക്കും. സ്കൂൾ -കോളേജ് വിദ്യാർത്ഥികൾക്കായി ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന പ്രശ്നോത്തരിയും ശ്രദ്ധാ കേന്ദ്രമാകും.