LiveTV

Live

Kerala

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഇ-ഹെല്‍ത്തുമായി ബന്ധപ്പെട്ട വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇ ഹെൽത്ത് സംവിധാനത്തെപ്പറ്റി പൊതുജനങ്ങളറിയേണ്ട പ്രാഥമിക വിവരങ്ങൾ സൂക്ഷിക്കുന്ന പദ്ധതിയാണ് ഇ ഹെൽത്ത്. ഗോസ്റ്റ് സ്‌ക്വാഡ് ഹാക്കേഴ്‌സ് എന്ന ഹാക്കിംഗ് സംഘമാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ഹാക്കിംഗിന് പിന്നിലെ ആവശ്യം വ്യക്തമായിട്ടില്ല.

അതെ സമയം ഹാക്ക് ചെയ്യപ്പെട്ട വിവരം ഇന്ന് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടതെന്നും വിവരങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നപ്പോൾ തന്നെ വെബ്‌സൈറ്റിലെ എല്ലാ രേഖകളും ബ്ലോക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. ഇതിന് മുമ്പ് 2018ലും ഇ ഹെല്‍ത്ത് പദ്ധതിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു