LiveTV

Live

Kerala

ഐസൊലേഷന്‍ വാര്‍ഡിലെ രണ്ടാം ദിനം; രണ്ടാമത്തെ വീഡിയോയുമായി മല്ലു ട്രാവലര്‍ 

ഐസൊലേഷന്‍ വാര്‍ഡിലെ രണ്ടാം ദിനം; രണ്ടാമത്തെ വീഡിയോയുമായി മല്ലു ട്രാവലര്‍ 

കോവിഡ് 19 സ്ഥിരീകരിച്ച ഇറാനില്‍ യാത്ര ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയ കണ്ണൂര്‍ സ്വദേശി ഷാക്കിര്‍ സുബ്ഹാന്‍ എന്ന മല്ലു ട്രാവലര്‍ ഐസൊലേഷന്‍ വാര്‍ഡിലെ രണ്ടാം ദിനം ചിത്രീകരിച്ച വീഡിയോ പുറത്തിറക്കി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് ദിവസമായി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു ഷാക്കിര്‍. ഇന്ന് ആരോഗ്യമന്ത്രി നടത്തിയ പത്ര സമ്മേളനത്തില്‍ ഷാക്കിറിന്റെ ഫലം നെഗറ്റീവാണെന്ന് അറിയിച്ചിരുന്നു. പുതിയ വീഡിയോയില്‍ ഐസൊലേഷന്‍ വാര്‍ഡിലെ കൂടുതല്‍ പേരെ പരിചയപ്പെടുത്തുന്ന ഷാക്കിര്‍ കൊറോണയുടെ കാര്യത്തിലെ അനാവശ്യ ഭീതിയും വ്യാജ വാര്‍ത്തകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

ഷാക്കിര്‍ സ്വയം സന്നദ്ധമായി ആരോഗ്യ വകുപ്പിനെ അറിയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായതിനെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചിരുന്നു. രോഗബാധയുണ്ടെന്ന സാഹചര്യത്തില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന ആളുകള്‍ ആരോഗ്യ വകുപ്പിനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഷാക്കിറിന്റെ പ്രവര്‍ത്തി മാത്യകാപരമാണെന്നും അഭിനന്ദനാര്‍ഹമാണെന്നും ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും ലഭിച്ച ചികിത്സ അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞ ഷാക്കിര്‍ തനിക്ക് ലഭിച്ച പരിരക്ഷയില്‍ സന്തോഷം രേഖപ്പെടുത്തി. ഇനിയും ആരെങ്കിലും രോഗബാധ സംശയിക്കുന്നുണ്ടെങ്കില്‍ ഒരു മടിയും കൂടാതെ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ഷാക്കിര്‍ പറയുന്നു.

ഇറ്റലിയിൽ നിന്ന് പത്തനംതിട്ട റാന്നിയിൽ വന്ന കുടുംബത്തിലെ മൂന്ന് പേർക്കും അടുത്തിടപഴകിയ ബന്ധുക്കളായ രണ്ടു പേർക്കും ഇന്ന് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയില്‍ നിന്ന് വന്ന വിവരം അവര്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്താന്‍ മടിച്ച മൂന്ന് പേരെയും ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഖത്തർ എയർലെൻസിന്റെ 126, 514 നമ്പർ വിമാനങ്ങളില്‍ എത്തിയ യാത്രക്കാർ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്.