LiveTV

Live

Kerala

ഡൽഹിയിൽ കളിച്ചാൽ കേരളത്തിൽ മറുപടി നൽകുമെന്ന് കെ.മുരളീധരന്‍

വി.മുരളീധരന് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതി വരുമെന്നും കെ.മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

ഡൽഹിയിൽ കളിച്ചാൽ കേരളത്തിൽ മറുപടി നൽകുമെന്ന് കെ.മുരളീധരന്‍

ഡൽഹിയിൽ കളിച്ചാൽ കേരളത്തിൽ മറുപടി നൽകുമെന്ന് കെ.മുരളീധരന്‍ എം.പി. ഒരു കേന്ദ്രമന്ത്രിമാരേയും കേരളത്തിൽ കാലുകുത്തിക്കില്ല, വി.മുരളീധരന് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതി വരുമെന്നും കെ.മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിയുടെ അറിവോടെയുള്ള ആസൂത്രിത അക്രമമാണ് ഡല്‍ഹിയില്‍ നടന്നതെന്നും മുരളീധരന്‍ ആരോപിച്ചു. അറിഞ്ഞോ അറിയാതെയോ കെജ്രിവാളും അതിൻ്റെ ഭാഗമായി, സംഘർഷ സ്ഥലത്ത് പോകാൻ പോലും കെജ്രിവാൾ തയ്യാറായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ജനരോഷം ഭയന്ന് കൊണ്ടാണ് ചാനൽ വിലക്ക് പിൻവലിച്ചതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.