LiveTV

Live

Kerala

കേരളത്തില്‍ വീണ്ടും കോവിഡ് 19; അഞ്ച് പേര്‍ക്ക് വൈറസ് ബാധ

പത്തനംതിട്ട സ്വദേശികളിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്

കേരളത്തില്‍ വീണ്ടും കോവിഡ് 19; അഞ്ച് പേര്‍ക്ക് വൈറസ് ബാധ

കേരളത്തില്‍ വീണ്ടും കോവിഡ് 19 സ്ഥിരീകരണം. പുതുതായി 5 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന് റാന്നിയിൽ വന്ന കുടുംബത്തിലെ മൂന്ന് പേർക്കും അടുത്തിടപഴകിയ ബന്ധുക്കളായ രണ്ടു പേർക്കുമാണ് കൊറോണ ബാധിച്ചത്. ഫെബ്രുവരി 28-നാണ് ഇവർ നാട്ടിലെത്തിയത്. ഖത്തർ എയർലെൻസിന്റെ 126 നമ്പർ വിമാനത്തിൽ ദോഹയിൽ എത്തി. അവിടെ ഒന്നര മണിക്കൂർ ചെലവഴിച്ചതിന് ശേഷമാണ് കേരളത്തിലെത്തിയത്. അവര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

രണ്ട് പേര്‍ പനിയുമായി വന്നപ്പോഴാണ് ഇറ്റലിയില്‍ നിന്ന് എത്തിയവരെപ്പറ്റി അറിഞ്ഞത്. ഇറ്റലിയില്‍ നിന്ന് നിന്ന് വന്ന വിവരം അവര്‍ മറച്ചുവെച്ചിരിക്കുകയായിരുന്നു. ഇത് നിയമപരമായി തെറ്റാണ്. ആശുപത്രിയില്‍ എത്താന്‍ മടിച്ച മൂന്ന് പേരെയും ബലം പ്രയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഖത്തർ എയർലെൻസിന്റെ 126 നമ്പർ വിമാനത്തിൽ എത്തിയ യാത്രക്കാർ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്.

അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും കോവിഡ് 19 ലക്ഷണങ്ങളുള്ള ആരും ആറ്റുകാല്‍ പൊങ്കാലക്ക് വരരുതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രോഗബാധ റിപ്പോർട്ടു ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയവരോ ബന്ധുക്കളോ നാട്ടുകാരോ വിവരം നിർബന്ധമായും ആരോഗ്യ വകുപ്പിനെ അറിയിക്കണം. മറച്ചുവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.