LiveTV

Live

Kerala

കോവിഡ് 19: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു

കോവിഡ് 19: പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 3 ദിവസത്തെ അവധി പ്രഖ്യാപിച്ചു

പത്തനംതിട്ട ജില്ലയിലെ അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ മുതല്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. അതെ സമയം ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമുണ്ടാകില്ല. എന്നാൽ രോഗബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ലെന്നും ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യവും ഒരുക്കും.

പരീക്ഷ സെൻ്ററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എയുടെ നേതൃത്വത്തിൽ മാസ്കും സാനിട്ടൈസറും ലഭ്യമാക്കണമെന്നും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്കും സാനിട്ടൈസറും ലഭ്യമാക്കണമെന്നും അറിയിച്ചു.