LiveTV

Live

Kerala

അന്താരാഷ്ട്രതലത്തിൽ പോലും കിഫ്ബി അംഗീകരിക്കപ്പെട്ടതായി മുഖ്യമന്ത്രി

കിഫ്ബി പ്രദർശനത്തിന് തിരിതെളിഞ്ഞു

അന്താരാഷ്ട്രതലത്തിൽ പോലും കിഫ്ബി അംഗീകരിക്കപ്പെട്ടതായി മുഖ്യമന്ത്രി

കിഫ്ബി നടത്തുന്ന ‘കേരള നിർമിതി’ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ആലപ്പുഴ ജില്ലാതല പ്രദർശന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. അന്താരാഷ്ട്രതലത്തിൽ പോലും കിഫ്ബി അംഗീകരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ആക്ഷേപം എറിഞ്ഞ് ഇത്തരം സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

5 വർഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി ഏറ്റെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ നാലു വർഷം കൊണ്ടു തന്നെ 53,000 കോടി രൂപയുടെ പദ്ധതികൾ ഏറ്റെടുക്കാനായി. ആരോഗ്യ വിദ്യാഭ്യാസ വ്യാവസായിക മേഖലകളിൽ കിഫ്ബിക്ക് വലിയ മാറ്റം സൃഷ്ടിക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. യെസ് ബാങ്ക് പ്രതിസന്ധി കിഫ്ബിയെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ ആലപ്പുഴ ജില്ലയിലെ 108 പദ്ധതികളുടെ പ്രദർശനമുണ്ടാകും. ഇതോടൊപ്പം ആലപ്പുഴയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളും അവലോകനവും നടക്കും.