LiveTV

Live

Kerala

കോവിഡ് 19; രോഗലക്ഷണമുള്ളവര്‍ പൊങ്കാലക്കെത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ കോവിഡ 19 രോഗ ലക്ഷണമുള്ളവര്‍ പൊങ്കാലക്കെത്തരുതെന്ന് ആരോഗ്യമന്ത്രികെ കെ ഷൈലജ

കോവിഡ് 19; രോഗലക്ഷണമുള്ളവര്‍ പൊങ്കാലക്കെത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം

പനി, ചുമ, ശ്വാസ തടസം തുടങ്ങിയ കോവിഡ 19 രോഗ ലക്ഷണമുള്ളവര്‍ പൊങ്കാലക്കെത്തരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ക്ഷേത്ര പരിസരം അണുവിമുക്തമാക്കാന്‍ നടപടി തുടങ്ങി. പൊങ്കാലയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ഭരണകൂടത്തിന് കീഴില്‍ പ്രത്യേക ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. രോഗലക്ഷണമുള്ളവരും നിരീക്ഷണത്തില്‍ കഴിയുന്നവരും അവരുമായി ബന്ധമുള്ളവരും പൊങ്കാലക്കെത്തരുത്. രോഗബാധിത രാജ്യങ്ങളിലെത്തിയവര്‍ വീട്ടില്‍ തന്നെ പൊങ്കാലിയടണം. ഇതാണ് പ്രധാന നിര്‍ദേശം.

വിദേശികള്‍ക്ക് അവര്‍ താമസമിക്കുന്ന ഹോട്ടല്‍ കോമ്പൌണ്ടില്‍ തന്നെ പൊങ്കാലയിടാന്‍ സൌകര്യമൊരുക്കണം. ആറ്റുകാല്‍ ക്ഷേത്ര പരിസരം നിരന്തരം അണുവിമുക്തമാക്കാനും ആരോഗ്യവകുപ്പ് നടപടിയെടുക്കും. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 23 സംഘങ്ങളുണ്ടാകും. 12 ആംബുലന്‍സും 5 ബൈക്ക് ആംബുലന്‍സും സജ്ജമാക്കും. റെയില്‍വെ സ്റ്റേഷന്‍ ബസ്സ്റ്റാന്‍ഡ് എന്നിവടങ്ങളും ക്ഷേത്ര പരിസരത്തും ബോധവത്കരണം നടത്തും. രോഗ 200 വാളന്‍റിയര്‍മാര്‍ അടക്കം ജില്ലാ കളക്ടറും ഡി.എം.ഒ യും നേതൃത്വം നല്‍കുന്ന പ്രത്യേക ആക്ഷന്‍ കമ്മിറ്റി 32 മണിക്കൂര്‍ നഗരത്തില്‍ ജാഗ്രതയിലായരിക്കും.