LiveTV

Live

Kerala

യു.എ.പി.എ നിയമത്തിനെതിരെ സക്കരിയയുടെ ഉമ്മ സുപ്രീംകോടതിയില്‍

യു.എ.പി.എ നിയമത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ബിയ്യുമ്മയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റും സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചത്.

യു.എ.പി.എ നിയമത്തിനെതിരെ സക്കരിയയുടെ ഉമ്മ സുപ്രീംകോടതിയില്‍

സക്കരിയയുടെ ഉമ്മ സുപ്രീംകോടതിയില്‍. യു.എ.പി.എ നിയമത്തിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ബിയ്യുമ്മയും സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റും സംയുക്തമായി സുപ്രീംകോടതിയെ സമീപിച്ചത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് 10 വര്‍ഷത്തില്‍ അധികമായി ജയിലിലാണ് സക്കരിയ.

ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. യു.എ.പി.എ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. യു.എ.പി.എ പോലുള്ള നിയമങ്ങളിലകപ്പെടുന്നവര്‍ക്ക് പരോള്‍ ലഭിച്ചാലും നാട്ടിലെത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടി വരുന്ന കാര്യവും കോടതിയുടെ മുന്നിലെത്തിക്കും. മകന്‍റെ മോചനമെന്ന ആവശ്യത്തിനുമപ്പുറം യു.എ.പി.എ നിയമം തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുപ്രീംകോടതിയെ സമീപിച്ചതിലൂടെ ബിയ്യുമ്മ ലക്ഷ്യമിടുന്നത്.

2008 ജൂലൈ 25ന് നടന്ന ബംഗലൂരു സ്ഫോടനക്കേസിലെ എട്ടാം പ്രതിയാണ് സക്കരിയ. ബോംബുണ്ടാക്കാന്‍ ടൈമറും മൈക്രോ ചിപ്പും നിര്‍മ്മിക്കാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്.