LiveTV

Live

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: നാളെ മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം 

നാളെ മുതല്‍ ഈ മാസം 16 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

തദ്ദേശ തെരഞ്ഞെടുപ്പ്: നാളെ മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം 

തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക അടിസ്ഥാനമാക്കാമെന്ന ഹൈക്കോടതി വിധിയ്ക്ക് സ്റ്റേ വന്നതോടെ വോട്ടര്‍ പട്ടിക പുതുക്കാനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുനരാരംഭിക്കുന്നു. നാളെ മുതല്‍ ഈ മാസം 16 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റ് വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ഈ മാസം 25ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ തീരുമാനം.

2019ലെ പട്ടിക ഉപയോഗിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ നിര്‍ത്തിവെച്ച വോട്ടര്‍ പട്ടിക പുതുക്കല്‍ നാളെ പുനരാരംഭിക്കനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. പേര് ചേര്‍ക്കാന്‍ നേരത്തെ നല്‍കിയിരുന്ന കാലാവധി തീരുന്നതിന്‍രെ തലേ ദിവസമായിരുന്നു ഹൈക്കോടതി വിധി വന്നത്. അതനുസരിച്ചാണെങ്കില്‍ പേര് ചേര്‍ക്കാന്‍ ഒരു ദിവസം നല്‍കിയാല്‍ മതിയെങ്കിലും പുതിയ സാഹചര്യത്തില്‍ മാര്‍ച്ച് 16 വൈകിട്ട് അ‍ഞ്ച് മണി വരെ സമയം നല്‍കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. അപേക്ഷകളുടേയും ആക്ഷേപങ്ങളുടേയും ഹിയറിംങ് മാര്‍ച്ച് 23ന് പൂര്‍ത്തിയാക്കും. അപേക്ഷ സമര്‍പ്പിച്ചിട്ട് ഹിയറിങില്‍ പങ്കെടുക്കാത്തവര്‍ ഈ കാലയളവില്‍ ഹിയറിങില്‍ പങ്കെടുക്കണം. തീയതി സംബന്ധിച്ച അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്സൈറ്റില്‍ ഉണ്ടാകും.

25ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഓണ്‍ലൈനില്‍ പേര് ചേര്‍ക്കാര്‍ സാങ്കേതിക സഹായങ്ങള്‍ ചെയ്യുന്ന നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററിനോട് നടപടികള്‍ വേഗത്തിലാക്കാനുള്ള നിര്‍ദ്ദേശം കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍ന്നാല്‍ അഞ്ച് മാസം കൊണ്ട് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി ഒക്ടോബര്‍ അവസാനം തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷന്‍ ആലോചന‌.