LiveTV

Live

Kerala

വിദ്യാർഥികളെ വട്ടം കറക്കി കേരള യൂണിവേഴ്‍സിറ്റി; 5 മാസത്തിനിടെ 4 സെമസ്റ്റർ പരീക്ഷ

അടുത്ത അധ്യയനവർഷം ഒന്നു മുതൽ ബിരുദാനന്തര ബിരുദം വരെ ഒറ്റ ദിവസം പ്രവേശനോത്സവം നടത്തുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതിന് ബിരുദ പരീക്ഷകളുടെ ഫലം ജൂണിന് മുമ്പ് പ്രസിദ്ധീകരിക്കണം.  

വിദ്യാർഥികളെ വട്ടം കറക്കി കേരള യൂണിവേഴ്‍സിറ്റി; 5 മാസത്തിനിടെ 4 സെമസ്റ്റർ പരീക്ഷ

അഞ്ച് മാസത്തിനിടെ നാല് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികളെ വട്ടംകറക്കി കേരളാ സര്‍വകലാശാല. ഒന്നാം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദത്തിനു വരെ ഒരു ദിവസം പ്രവേശനോല്‍സവം നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് കൂട്ടപരീക്ഷാ നടത്തിപ്പ്. ക്ലാസുകള്‍ കൃത്യമായി നടത്താതെയാണ് പരീക്ഷ നടത്തിയത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്കു പരാതി നല്‍കി

കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 2017ൽ പ്രവേശനം നേടിയ ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർത്ഥികൾ അഞ്ചു മാസത്തിനിടെ എഴുതേണ്ടി വന്നത് 4 സെമസ്റ്റർ പരീക്ഷകൾ. രണ്ടാം വർഷം ആദ്യം നടക്കേണ്ട മൂന്നാം സെമസ്റ്റർ പരീക്ഷ നടന്നത് 2019 ഒക്ടോബറിൽ. ജനുവരി 13 മുതൽ 27 വരെ നാലാം സെമസ്റ്റർ പരീക്ഷ. 5, 6 സെമസ്റ്റർ പരീക്ഷ മാർച്ച് 17 ന് ആരംഭിക്കും. ഇതിനിടെ മൂന്ന്, നാല് സെമസ്റ്ററുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 11നും 12 നും നടക്കും.

കൃത്യമായി ക്ലാസുകൾ നടത്താതെയും, പഠന സാമഗ്രികൾ യഥാസമയം നൽകാതെയുമാണ് സെമസ്റ്റർ പരീക്ഷകൾ തിടുക്കത്തിൽ നടത്തുന്നതെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. അറ്റൻഡൻസ് രജിസ്റ്ററിലും കൃത്രിമം നടത്തിയാണ് സെമസ്റ്റർ വേഗത്തിൽ പൂർത്തിയാക്കുന്നത്. അഞ്ചാം സെമസ്റ്ററിൽ 6 വിഷയങ്ങൾക്ക് ക്ലാസ് നടന്നത് എട്ട് ദിവസം മാത്രം. 100 മണിക്കൂർ ക്ലാസ് നടന്ന ശേഷമേ പരീക്ഷ നടത്താവൂ എന്നാണ് സർവകലാശാല ചട്ടം. മാനേജ്മെന്റ് അക്കൗണ്ടിങ്, കോസ്റ്റിങ്, ഇൻകംടാക്സ് എന്നീ വിഷയങ്ങളിൽ ക്ലാസുകൾ പോലും നടന്നിട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

അടുത്ത അധ്യയനവർഷം ഒന്നു മുതൽ ബിരുദാനന്തര ബിരുദം വരെ ഒറ്റ ദിവസം പ്രവേശനോത്സവം നടത്തുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതിന് ബിരുദ പരീക്ഷകളുടെ ഫലം ജൂണിന് മുമ്പ് പ്രസിദ്ധീകരിക്കണം. ഇതിനാണ് റെക്കോർഡ് വേഗത്തിലുള്ള പരീക്ഷാ നടത്തിപ്പ്.