LiveTV

Live

Kerala

“നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? എന്തിന് ഈ നാണക്കേടുണ്ടാക്കി”: കേന്ദ്രത്തിനെതിരെ സെന്‍കുമാര്‍ 

മീഡിയവൺ മാപ്പും പറഞ്ഞില്ല, ഫൈനും അടച്ചില്ല. അതെങ്ങനെ സംഭവിച്ചുവെന്നാണ് സെന്‍കുമാറിന്‍റെ ചോദ്യം

“നിരോധനം  6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? എന്തിന് ഈ നാണക്കേടുണ്ടാക്കി”: കേന്ദ്രത്തിനെതിരെ സെന്‍കുമാര്‍ 

ഏഷ്യാനെറ്റിനും മീഡിയവണ്‍ ചാനലിനുമെതിരായ 48 മണിക്കൂര്‍ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെയെന്ന് ടി.പി സെന്‍കുമാര്‍. മീഡിയവൺ മാപ്പും പറഞ്ഞില്ല, ഫൈനും അടച്ചില്ല. അതെങ്ങനെ സംഭവിച്ചുവെന്നാണ് സെന്‍കുമാറിന്‍റെ ചോദ്യം.

ഈ നാടകങ്ങൾ ആരുടെ സംവിധാനത്തിൽ? കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്? ആരാണിതിന്റെ ഗുണഭോക്താവ്? ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. എന്ത് നടന്നു എന്ന് സർക്കാർ വ്യക്തമാക്കണം. എല്ലാവരും വിഡ്ഢികൾ ആണെന്ന് കരുതുന്ന ചില പൂച്ചകൾ കണ്ണടച്ചിരുന്നു പാൽ കട്ട് കുടിക്കുന്നുവെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.

കേരളത്തിൽ ഹിന്ദു ഐക്യത്തിന് ശ്രമിക്കുന്ന എല്ലാവരെയും അധിക്ഷേപിക്കുന്ന ഈ ചാനൽ ആണ് ബി.ജെ.പിയിലെ ചിലർക്ക് വലുതെങ്കിൽ മറ്റുള്ളവർക്ക് വേറേ വഴി തിരഞ്ഞെടുക്കേണ്ടി വരുമെന്ന് ടി.പി സെന്‍കുമാര്‍ മറ്റൊരു ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

സെന്‍കുമാറിന്‍റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഏഷ്യാനെറ്റ്‌ ചാനലിനും മീഡിയവൺ ചാനലിനുമെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ 48 മണിക്കൂർ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? മീഡിയ വൺ മാപ്പും പറഞ്ഞില്ല ഫൈനും അടച്ചില്ല. അതെങ്ങനെ സംഭവിച്ചു??? ഈ നാടകങ്ങൾ ആരുടെ സംവിധാനത്തിൽ? കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം എന്തിനാണ് ഈ നാണക്കേട് ഉണ്ടാക്കിയത്? ആരാണിതിന്റെ ഗുണഭോക്താവ് .??ആരോടാണ് ചാനൽ മാപ്പ് പറയേണ്ടത്? ഇന്നലെ നടന്ന നിരോധന നാടകം കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായയെ തികച്ചും എതിരായി കാണിക്കുന്നു. നല്ലകാര്യങ്ങൾ നേരായ വഴി നടക്കണം എന്നു വിശ്വസിക്കുന്ന എല്ലാവരും പ്രതികരിക്കുക. ആ കള്ള കൈകൾ പുറത്തു കൊണ്ട് വരിക. പ്രതിബദ്ധത ഭാരതത്തോടാണ്. രാത്രിയിൽ മ്ലേച്ചൻ പ്രവർത്തനം നടത്തുന്നവരോടല്ല. എന്ത് നടന്നു എന്നു സർക്കാർ വ്യക്തമാക്കണം. എല്ലാവരും വിഡ്ഢികൾ ആണെന്ന് കരുതുന്ന , ചില പൂച്ചകൾ കണ്ണടച്ചിരുന്നു പാൽ കട്ട് കുടിക്കുന്നു..

ഏഷ്യാനെറ്റ്‌ ചാനലിനും മീഡിയ വൺ ചാനലിനുമെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ 48 മണിക്കൂർ നിരോധനം ...

Posted by Dr TP Senkumar on Saturday, March 7, 2020

കേരളത്തിൽ ഹിന്ദു ഐക്യത്തിന് ശ്രമിക്കുന്ന എല്ലാവരെയും അധിക്ഷേപിക്കുന്ന ഈ ചാനൽ ആണ് ബിജെപിയിലെ ചിലർക്ക് വലുതെങ്കിൽ മറ്റുള്ളവർക്ക് വേറേ വഴി തിരഞ്ഞെടുക്കേണ്ടി വരും...!!

Posted by Dr TP Senkumar on Saturday, March 7, 2020