LiveTV

Live

Kerala

സിദ്ദിഖിനെയും ബിന്ദു പണിക്കരെയും വിസ്തരിച്ചു

സിദ്ദിഖിനെയും ബിന്ദു പണിക്കരെയും വിസ്തരിച്ചു

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രധാന സാക്ഷികളുടെ വിസ്താരമാണ് ഇപ്പോള്‍ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം സാക്ഷിവിസ്താരത്തിന് തിയ്യതി നിശ്ചയിച്ചിരുന്നതാണ് നടന്‍ സിദ്ദിഖിനെയും ബിന്ദു പണിക്കരെയും. എന്നാല്‍ മഞ്ജുവിന്റെ വിസ്താരം നീണ്ടുപോയ സാഹചര്യത്തില്‍ സമയക്കുറവ് മൂലം ഇവരെ വിസ്തരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് സിദ്ദിഖിനോടും ബിന്ദു പണിക്കരോടും ഇന്ന് ഹാജരാകാന്‍ നിര്‍ദേശിച്ചത്.

കൃത്യം 11 മണിയോടെ ഇവരുടെ സാക്ഷിവിസ്താരം ആരംഭിച്ചു. അമ്മയുടെ റിയാലിറ്റി ഷോയുടെ റിഹേഴ്സലിനിടയിൽ ദിലീപും ഇരയാക്കപ്പെട്ട നടിയും തമ്മിലുണ്ടായ പ്രശ്നങ്ങളിലിടപെട്ടു എന്നതിനാലാണ് ഇവരെ കേസിൽ സാക്ഷിയാക്കിയത്.

ഇന്നലെ ചലച്ചിത്രതാരം ഭാമയടക്കമുള്ള ഏഴ് പേരെയായിരുന്നു വിസ്തരിക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രോസിക്യൂട്ടര്‍ അവധിയിലായതിനാല്‍ സാക്ഷി വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഇതുവരെ 40 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. 136 സാക്ഷികള്‍ക്കാണ് കോടതി ആദ്യ ഘട്ടത്തില്‍ സമന്‍സ് അയച്ചിട്ടുള്ളത്. തിങ്കളാഴ്ച കുഞ്ചാക്കോ ബോബനാണ് സാക്ഷി വിസ്താരത്തിനെത്തിയത്.