LiveTV

Live

Kerala

കാലിക്കറ്റ് യൂണിവേഴ്‍സിറ്റി രജിസ്ട്രാർ ജോലി നഷ്ടപ്പെട്ട ഡോ. അബ്ദുൽ മജീദിന് നിയമനം

യൂണിവേഴ്സിറ്റി അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടറായാണ് അബ്ദുല്‍ മജീദിന് നിയമനം. അബ്ദുല്‍ മജീദിന് പുതിയ നിയമനം നല്‍കാത്തത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

കാലിക്കറ്റ് യൂണിവേഴ്‍സിറ്റി രജിസ്ട്രാർ ജോലി നഷ്ടപ്പെട്ട ഡോ. അബ്ദുൽ മജീദിന് നിയമനം

കാലിക്കറ്റ് യൂണിവേഴ്‍സിറ്റി രജിസ്ട്രാർ ജോലി നഷ്ടപ്പെട്ട ഡോ. അബ്ദുൽ മജീദിന് നിയമനം നൽകാൻ തീരുമാനം. യൂണിവേഴ്സിറ്റി അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടറായാണ് അബ്ദുല്‍ മജീദിന് നിയമനം നല്‍കിയത്. ഇന്ന് ചേർന്ന സിൻഡിക്കറ്റ് യോഗത്തിന്റേതാണ് തീരുമാനം . അബ്ദുല്‍ മജീദിന് പുതിയ നിയമനം നല്‍കാത്തത് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അബ്ദുല്‍ മജീദിന് പുതിയ നിയമനം നല്‍കാത്തത് സംബന്ധിച്ചുള്ള മീഡിയവണ്‍ റിപ്പോര്‍ട്ട്:

കാലിക്കറ്റ് യൂണിവേഴ്‍സിറ്റി രജിസ്ട്രാര്‍ ജോലി നഷ്ടപ്പെട്ട ഡോ. അബ്ദുല്‍ മജീദ് കഴിഞ്ഞ ഒരു വര്‍ഷമായി കാത്തിരിപ്പിലാണ്. സര്‍വകലാശാലകളിലെ സ്റ്റ്യാറ്റൂറ്ററി തസ്തികകള്‍ സംബന്ധിച്ച സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷമിറക്കിയ ഓര്‍ഡിനന്‍സിനെ തുടര്‍ന്നാണ് അബ്ദുല്‍ മജീദിന് ജോലി നഷ്ടമായത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഉറപ്പും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

സര്‍വകലാശാലകളിലെ സ്റ്റ്യാറ്റൂറ്ററി തസ്തികകളിലെ ജോലിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഡോ. അബ്ദുല്‍ മജീദിന്റെ ജോലി അപ്രതീക്ഷിതമായി നഷ്ടപ്പെടുത്തിയത്. നാല് വര്‍ഷമോ അല്ലെങ്കില്‍ 56 വയസ്സു വരെയോ ജോലി ചെയ്യാമെന്ന പരിധി നിശ്ചയിച്ചായിരുന്നു കഴി‍ഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയത്. ഓര്‍ഡിനനസ് നിലവില്‍ വരുമ്പോള്‍ ഡോ. അബ്ദുല്‍ മജീദ് രജിസ്ട്രാര്‍ തസ്തികയില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിരമിക്കാനുള്ള കാലപരിധി ആയിരുന്നില്ല. ഈ സാഹചര്യത്തില്‍ പുനര്‍നിയമനം നടത്തണമായിരുന്നു. എന്നാല്‍ അതിനുള്ള ഉത്തരവും ഇറങ്ങിയില്ല.

പുനര്‍നിയമനം നടത്തുമെന്ന സര്‍ക്കാരിന്റെയും, സര്‍വകലാശാല അധികൃതരുടെയും ഉറപ്പില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളമില്ലാതെ യൂണിവേഴ്‍സിറ്റി രജിസ്ട്രാര്‍ ക്വാര്‍ട്ടേഴ്സില്‍ കഴിയുകയാണ് ഡോ. അബ്ദുല്‍ മജീദ്.

ഇത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചപ്പോഴും ഡോ. അബ്ദുല്‍ മജീദിന് അനുകൂല വിധിയുണ്ടായി. പുനര്‍നിയമനം ഉറപ്പ് വരുത്തുമെന്നാണ് അന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതും. എന്നാല്‍ ഇതും പാലിക്കപ്പെട്ടിട്ടില്ല.