LiveTV

Live

Kerala

വിലക്കിനുശേഷം മീഡിയവണ്‍ വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചു

കേന്ദ്ര സര്‍ക്കാര്‍ സ്വമേധയാ വിലക്ക് നീക്കുകയായിരുന്നു

വിലക്കിനുശേഷം മീഡിയവണ്‍
വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചു

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും ഏര്‍പ്പെടുത്തിയ വിലക്ക് സ്വമേധയാ നീക്കി. 48 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 14 മണിക്കൂറിന് ശേഷം പിന്‍വലിക്കുകയായിരുന്നു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു വിലക്ക്. മാര്‍ച്ച് ആറിന് വൈകിട്ട് ഏഴര മുതല്‍ മാര്‍ച്ച് എട്ടിന് വൈകിട്ട് ഏഴര വരെ വിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നായിരുന്നു ഉത്തരവ്. ഇതാണ് ഇന്ന് രാവിലെ 9.30ന് സ്വമേധയാ പിന്‍വലിച്ചത്.

ആര്‍.എസ്.എസിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചുവെന്നത് സംപ്രേഷണം വിലക്കാനുള്ള കാരണമായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും കേന്ദ്ര മന്ത്രാലയം കുറ്റമായി കണ്ടു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന മട്ടിലായിരുന്നു ഉത്തരവ്. ഇതാണ് 14 മണിക്കൂറിന് ശേഷം പിന്‍വലിക്കപ്പെട്ടത്.

മൂല്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം തുടരുമെന്ന് മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് വ്യക്തമാക്കി.