LiveTV

Live

Kerala

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാനുകൂല്യം

സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനിഫിറ്റ് പരിധിയില്‍ കൊണ്ടു വരുന്ന ആദ്യ സംസ്ഥാനമാണ് കേരളം

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും  പ്രസവാനുകൂല്യം

സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാനുകൂല്യം ലഭിക്കുന്ന അന്തിമവിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കും. സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റ് പരിധിയില്‍ കൊണ്ടു വരുന്ന ആദ്യ സംസ്ഥാനമാണ് കേരളം

അൺഎയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ആറു മാസം ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. ഇതോടൊപ്പം ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 3500 രൂപ അനുവദിക്കുകയും ചെയ്യും. നിയമം പ്രാബല്യത്തിലായതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും.

നിലവിൽ സ്വകാര്യ സ്കൂളിലെ ജീവനക്കാർ പ്രസവാനുകൂല്യ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം.

സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി.