LiveTV

Live

Kerala

തൃശ്ശൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

സംഭവത്തില്‍ മൂന്ന് പേരെ തൃശ്ശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: കോടികള്‍ വിലവരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

തൃശ്ശൂര്‍ നഗരത്തില്‍ കോടികള്‍ വിലവരുന്ന മയക്കുമരുന്ന് വേട്ട. വിവിധ സ്ഥലങ്ങളില്‍ നിന്നായി ഒരു ലിറ്റര്‍ ഹാഷിഷ് ഓയിലും, എട്ടു കിലോ കഞ്ചാവുമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ തൃശ്ശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

പൂങ്കുന്നത്തെ മൊബൈല്‍ കട കേന്ദ്രീകരിച്ച് വന്‍തോതില്‍ യുവക്കാള്‍ക്ക് ലഹിര വസ്തുക്കള്‍ കച്ചവടം ചെയ്യുന്നതായി രണ്ട് മാസങ്ങള്‍ക്ക് മുമ്പ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പേലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാഷിഷ് ഓയിലും കഞ്ചാവും അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച് വിവിധ ഇടങ്ങളില്‍ സൂക്ഷിക്കുന്നതായി കണ്ടെത്തിയത്. പൂങ്കുന്നത്ത് നിന്നും കുരിയച്ചിറയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കാറില്‍ നിന്നുമാണ് കഞ്ചാവും ഹാഷിഷ് ഓലും പിടിച്ചെടുത്തത്.

തൃശ്ശൂര്‍ സിറ്റി ഷോഡോ പോലീസും, തൃശ്ശൂര്‍ വെസ്റ്റ്, ഒല്ലൂര്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുളങ്കുന്നത്തുകാവ് സ്വദേശി സഞ്ജു, പൂങ്കുന്നം സ്വദേശി ഗോകുല്‍, ഒല്ലൂര്‍ സ്വദേശി ബിജോസ്റ്റ്യന്‍ എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ ബംഗ്ലൂരില്‍ നിന്നും കാറിന്റെ രഹസ്യഅറകളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് തൃശ്ശൂരില്‍ എത്തിച്ചതെന്ന് പോലീസ് കണ്ടെത്തി.