LiveTV

Live

Kerala

സത്യസന്ധമായ വാര്‍ത്തകള്‍ തടയാനുള്ള ഭരണകൂട നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കും: ടെലിവിഷന്‍ ഫെഡറേഷന്‍

സത്യസന്ധമായ വാര്‍ത്തകള്‍ തടയാനുള്ള ഭരണകൂട നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കും:  ടെലിവിഷന്‍ ഫെഡറേഷന്‍

മീഡിയവണിന്‍റെയും ഏഷ്യാനെറ്റ് ന്യൂസിന്‍റെയും സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമ സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും മേലുള്ള കടന്നകയറ്റമാണെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് മൂക്ക് കയറിടാനുള്ള നടപടി ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തന്നെ തകര്‍ക്കാനുള്ള ശ്രമമായി മാത്രമേ കാണാനാവൂ. സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാനുള്ള ഭരണകൂട നീക്കത്തെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കാന്‍ മാധ്യമലോകം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസ്താവിച്ചു.