LiveTV

Live

Kerala

കാസര്‍കോട് ഓവുചാലില്‍നിന്നും തോക്കുകളും തിരകളും കണ്ടെത്തി

തുരുമ്പെടുത്ത് ദ്രവിച്ചനിലയില്‍ രണ്ട് കൈതോക്കുകളും 5 തിരകളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് ഓവുചാലില്‍നിന്നും തോക്കുകളും തിരകളും കണ്ടെത്തി

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഓവുചാലില്‍ നിന്നും തോക്കുകളും തിരകളും കണ്ടെത്തി. തുരുമ്പെടുത്ത് ദ്രവിച്ചനിലയില്‍ രണ്ട് കൈതോക്കുകളും 5 തിരകളുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കാസര്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കാസര്‍കോട് റെയില്‍വേസ്റ്റേഷന് സമീപത്തുള്ള ഹാഷിം സ്ട്രീറ്റിലെ റോഡിനോട് ചേര്‍ന്നുള്ള ഓവുചാല്‍ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികള്‍ക്കാണ് തോക്കുകളും തിരകളും കിട്ടിയത്. തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ് കൈതോക്കുകളും തിരകളും. നല്ല കാലപ്പഴക്കമുള്ള തോക്കുകള്‍ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

തോക്കുകളും തിരകളും പൊലീസ് ഫോറന്‍സിക്ക് പരിശോധനയ്ക്കയക്കും. ഓവുചാലില്‍ തോക്കും തിരകളും എത്തിയ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.