LiveTV

Live

Kerala

പൊലീസിലെ അഴിമതിയില്‍ അന്വേഷണം വേണം: പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് 

കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ഏൽപ്പിച്ച പോലെയാണ് തോക്ക് കാണാതായ സംഭവം തച്ചങ്കരിയെ കൊണ്ട് അന്വേഷിപ്പിച്ചതെന്ന് ചെന്നിത്തല

പൊലീസിലെ അഴിമതിയില്‍ അന്വേഷണം വേണം: പൊലീസ് സ്റ്റേഷനുകളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് 

സി.എ.ജി പുറത്തുകൊണ്ടുവന്ന പൊലീസിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തി. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രധാന നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിഴിഞ്ഞത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. കോഴിയെ സംരക്ഷിക്കാൻ കുറുക്കനെ ഏൽപ്പിച്ച പോലെയാണ് തോക്ക് കാണാതായ സംഭവം തച്ചങ്കരിയെ കൊണ്ട് അന്വേഷിപ്പിച്ചതെന്ന് ഹരിപ്പാട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടി കൊല്ലം ജില്ലയിലെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലാണ് പങ്കെടുത്തത്.

ഇടുക്കി തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു മാര്‍ച്ച്. എറണാകുളത്ത് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലേക്കും കോതമംഗലം സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തി. മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.