LiveTV

Live

Kerala

മാധ്യമവിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി 

വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

മാധ്യമവിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി 

മാധ്യമവിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖം മോശായാല്‍ കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്‍റേത്. സത്യസന്ധമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുകയാണ്. വരാനിരിക്കുന്ന വലിയ ആപത്തുകളുടെ സൂചനയാണിതെന്നും അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു മീഡിയവണിനെയും ഏഷ്യാനെറ്റിനെയും വിലക്കിയത്. മാര്‍ച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ മീഡിയവണിനെതിരായ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്.

നാൽപ്പതിലേറെ പേർ കൊല്ലപ്പെടുകയും, ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി വംശീയാതിക്രമത്തിലെ റിപ്പോർട്ടിംഗിനെ ചൊല്ലിയാണ് വിലക്ക് നിലവിൽ വന്നത്. അതിക്രമ സമയത്ത് പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന് വാർത്ത കൊടുക്കുകയും, ആർ.എസ്.എസിനെ വിമർശിക്കുകയും ചെയ്തെന്നാണ് വാർത്താവിതരണ മന്ത്രാലയത്തിൽ നിന്നും ലഭിച്ച ഉത്തരവിൽ പറഞ്ഞിരുന്നത്.