LiveTV

Live

Kerala

പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അന്തരിച്ചു

പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അന്തരിച്ചു

പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗ്രന്ഥകാരനുമായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അന്ത്യം. അധ്യാപകനായിരുന്നു. നിരവധി കവിതകള്‍ രചിച്ചിട്ടുണ്ട്. 1970കളോടെ മാപ്പിള പഠന മേഖലയിലേക്ക് പ്രവേശിച്ചു. മാപ്പിള സാഹിത്യം, ഭാഷ തുടങ്ങിയ മേഖലകളിലായി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്‌കാരത്തിന്റെ കാണാപ്പുറങ്ങള്‍, മാപ്പിളസാഹിത്യവും നവോത്ഥാനവും തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മാപ്പിള സാഹിത്യത്തിലെ സംഭാവന മുന്‍നിര്‍ത്തി വിവിധ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.