LiveTV

Live

Kerala

തിരുവനന്തപുരം തമലത്ത് സംസാരശേഷിയില്ലാത്ത ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ഊമയായ ഗീതുവിന്റെയും മനോജിന്റെയും മകനായ ഒരു വയസുകാരന്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. മനോജിന്റെ അച്ഛനും ഊമയാണ്.

തിരുവനന്തപുരം തമലത്ത് സംസാരശേഷിയില്ലാത്ത ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

തിരുവനന്തപുരം തമലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. സംസാരശേഷിയില്ലാത്ത ദമ്പതികളുടെ ഒരു വയസുകാരനായ മകനെ തട്ടികൊണ്ടുപോകാനാണ് ശ്രമം നടന്നത്. അമ്മ അക്രമിയെ കണ്ടതിനെത്തുടര്‍ന്നാണ് കുട്ടി രക്ഷപ്പെട്ടത്.

ഊമയായ ഗീതുവിന്റെയും മനോജിന്റെയും മകനായ ഒരു വയസുകാരന്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അമ്മ ശുചിമുറിയില്‍ പോയി വന്നപ്പോഴാണ് രണ്ടുപേര്‍ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. മതില്‍ ചാടി കടന്നാണ് അക്രമി എത്തിയതെന്നും ഇവര്‍ പൊലീസിനോട് പറ‍ഞ്ഞു. അമ്മ, അക്രമിയില്‍ നിന്ന് കുട്ടിയെ തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. അക്രമി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും മുളകുപൊടി എറിയുകയും ചെയ്തെന്ന് ഇവര്‍ പറഞ്ഞു.

മനോജിന്റെ അച്ഛനും ഊമയാണ്. ഇവരുടെ അവസ്ഥ അറിയുന്നവരായിരിക്കാം കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് പിന്നിലെന്നാണ് നാട്ടുകാര്‍ കരുതുന്നത്. കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.