LiveTV

Live

Kerala

മലപ്പുറം താഴേക്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ വീട്ടിൽ സാമൂഹ്യവിരുദ്ധന്റെ ആക്രമണം

വീടിനോട് ചേർന്നുള്ള പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ പുലര്‍ച്ചയോടെ അക്രമി തകർത്തു. അക്രമിയെന്ന് കരുതുന്നയാളുടെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

മലപ്പുറം താഴേക്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ വീട്ടിൽ സാമൂഹ്യവിരുദ്ധന്റെ ആക്രമണം

മലപ്പുറം താഴേക്കോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.കെ നാസറിന്റെ വീട്ടിൽ സാമൂഹ്യവിരുദ്ധന്റെ ആക്രമണം. വീടിനോട് ചേർന്നുള്ള പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ പുലര്‍ച്ചയോടെ അക്രമി തകർത്തു. അക്രമിയെന്ന് കരുതുന്നയാളുടെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ മൂന്ന് മണിയോടെയാണ് താഴേക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസറിന്റെ വീടിന് നേരെ സാമൂഹ്യവിരുദ്ധന്‍ ആക്രമണം നടത്തിയത്. മതിൽ ചാടി, അകത്ത് പ്രവേശിച്ച അക്രമി വീടിന് മുമ്പിൽ നിർത്തിയിരുന്ന കാർ പൂർണമായും തകർത്തു.

ഇരുചക്ര വാഹനത്തിലെത്തിയ അക്രമി വീട്ടിലേക്ക് കയറുന്നതും അക്രമണം നടത്തുന്നതും സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം മറച്ച ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അക്രമം സംബന്ധിച്ച് പ്രസിഡന്റ് എ.കെ നാസർ പോലീസിൽ പരാതി നൽകി.

പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തു. മഞ്ഞളാംകുഴി അലി എം.എൽ.എ സംഭവസ്ഥലം സന്ദർശിച്ചു. പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.