LiveTV

Live

Kerala

മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി തർക്കം: ചെങ്ങന്നൂരിൽ അഭിഭാഷകൻ അടിയേറ്റ് മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് പേർക്കായി തിരച്ചിൽ ആരംഭിച്ചു.

മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി തർക്കം: ചെങ്ങന്നൂരിൽ അഭിഭാഷകൻ അടിയേറ്റ് മരിച്ചു

മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ചെങ്ങന്നൂരിൽ അഭിഭാഷകൻ അടിയേറ്റ് മരിച്ചു. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി എബ്രഹാം വർഗീസ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് പേർക്കായി തിരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞദിവസം രാത്രി 11.45 ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. എബ്രഹാം വർഗീസ് പുത്തൻകാവിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച രാത്രി മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തർക്കമുണ്ടായി. തുടർന്ന് ഇരുചക്രവാഹനത്തിൽ മടങ്ങിയ അഭിഭാഷകനെ, പിന്തുടർന്നെത്തിയ നാലു പേർ ചേർന്ന് മർദിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുഴഞ്ഞു വീണ ഇയാളെ മർദിച്ചവർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ താലൂക്ക് ആശുപത്രിയിൽ എത്തിയ ഉടൻ മരണപ്പെടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂർ സ്വദേശി അരവിന്ദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാക്കി മൂന്ന് പേർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.