LiveTV

Live

Kerala

മാധ്യമ വിലക്ക് ഭീകരതയും ഫാഷിസവുമെന്ന് അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍

പൌരന്‍റെ അറിയാനുള്ള സ്വാതന്ത്ര്യത്തെ തടയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് അസോസിയേഷന്‍ ചീഫ് പേട്രണ്‍ ജോസഫ് ചാവറ

മാധ്യമ വിലക്ക് ഭീകരതയും ഫാഷിസവുമെന്ന് അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍

ഡൽഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന് മീഡിയവണ്‍, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളെ വിലക്കിയ നടപടി ഭീകരതയും ഫാഷിസവുമാണെന്ന് കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍. പൌരന്‍റെ അറിയാനുള്ള സ്വാതന്ത്ര്യത്തെ തടയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്ന് അസോസിയേഷന്‍ ചീഫ് പേട്രണ്‍ ജോസഫ് ചാവറ പറഞ്ഞു. മാധ്യമങ്ങളുടെ വാർത്തകൾ ജനങ്ങളെ അറിയിക്കാനുള്ള അവകാശം നിഷേധിക്കുക വഴി പൗരന്‍റെ അറിയാനുള്ള സ്വാതന്ത്ര്യത്തെ തടയുകയാണ് സർക്കാർ ചെയ്തതെന്നും ചാവറ കുറ്റപ്പെടുത്തി.

രണ്ട് മലയാളം ചാനലുകള്‍ വിലക്കിയത് അപലപനീയമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍. വാര്‍ത്താ വിതരണ മന്ത്രി അറിയാതെയാണ് തീരുമാനമുണ്ടായത് എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ഇക്കാര്യത്തില്‍ മന്ത്രാലയം അന്വേഷണം നടത്തണമെന്ന് പ്രസിഡന്റ് രജത് ശര്‍മ പറഞ്ഞു.

പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയത് അഭിനന്ദനാര്‍ഹമാണ്. വാര്‍ത്തകളുമായി ബന്ധപ്പെട്ട പരാതികള്‍ ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാന്‍ഡേഡ്സ് അഥോറിറ്റിക്കാണ് നല്‍കേണ്ടത്. ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ രീതി നടപ്പാക്കണമെന്നും എന്‍.ബി.എ പ്രസ്താവനയില്‍ പറഞ്ഞു.