LiveTV

Live

Kerala

മാധ്യമ വിലക്ക്; ഏകാധിപത്യത്തിലേക്കുള്ള യാത്രയുടെ തുടക്കമെന്ന് എ.കെ ആന്റണി

മീഡിയവണ്‍ നിര്‍ഭയമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു

മാധ്യമ വിലക്ക്; ഏകാധിപത്യത്തിലേക്കുള്ള യാത്രയുടെ തുടക്കമെന്ന് എ.കെ ആന്റണി

മാധ്യമങ്ങള്‍ക്കെതിരായ വിലക്ക് പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഏകാധിപത്യത്തിലേക്കുള്ള യാത്രയുടെ തുടക്കമാണിതെന്നും മീഡിയവണ്‍ നിര്‍ഭയമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു മീഡിയവണിനെയും ഏഷ്യാനെറ്റിനെയും വിലക്കിയത്. മാര്‍ച്ച് ആറിന് രാത്രി ഏഴരയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്ക് ഏര്‍പ്പെടുത്തിയ മീഡിയവണിനെതിരായ വിലക്ക് ഇന്ന് രാവിലെ 9.30 ഓടെയാണ് നീക്കിയത്.

നാൽപ്പതിലേറെ പേർ കൊല്ലപ്പെടുകയും, ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി വംശീയാതിക്രമത്തിലെ റിപ്പോർട്ടിംഗിനെ ചൊല്ലിയാണ് വിലക്ക് നിലവിൽ വന്നത്. അതിക്രമ സമയത്ത് പൊലീസ് നിഷ്ക്രിയമായിരുന്നുവെന്ന് വാർത്ത കൊടുക്കുകയും, ആർ.എസ്.എസിനെ വിമർശിക്കുകയും ചെയ്തെന്നാണ് വാർത്താവിതരണ മന്ത്രാലയത്തിൽ നിന്നും ലഭിച്ച ഉത്തരവിൽ പറഞ്ഞിരുന്നത്.