LiveTV

Live

Kerala

സി.പി ജലീലിന് വീട്ടുവളപ്പിൽ സ്മാരകം പണിയുമെന്ന് സഹോദരൻ 

വീട്ടുവളപ്പിൽ സ്മാരകം നിർമ്മിക്കുന്നതിന് അധികൃതർ തടസ്സവുമായി രംഗത്തുണ്ടെന്ന് റഷീദ്

സി.പി ജലീലിന് വീട്ടുവളപ്പിൽ സ്മാരകം പണിയുമെന്ന് സഹോദരൻ 

മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന് വീട്ടുവളപ്പിൽ സ്മാരകം പണിയുമെന്ന് സഹോദരൻ സി.പി റഷീദ്. ജലീൽ കൊല്ലപ്പെട്ട് ഒരു വർഷം തികയുന്ന ഇന്ന്, പാണ്ടിക്കാട് ടൗണിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്നും റഷീദ് മലപ്പുറത്ത് പറഞ്ഞു.

വയനാട് വൈത്തിരിയിൽ പൊലീസിന്റെ വെടിയേറ്റു മരിച്ച സിപി ജലീലിന്റെ മൃതദേഹം സംസ്കരിച്ച പാണ്ടിക്കാട് തറവാട്ട് വീട്ടിൽ രക്തസാക്ഷി സ്മാരകം പണിയാനാണ് പദ്ധതി. ജലീൽ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുന്ന ഇന്ന് രക്തസാക്ഷി സ്മാരകത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും അനുസ്മരണ പരിപാടി സംഘടിപ്പിക്കുമെന്നും സഹോദരൻ സി.പി റഷീദ് പറഞ്ഞു. എന്നാൽ വീട്ടുവളപ്പിൽ സ്മാരകം നിർമ്മിക്കുന്നതിന് അധികൃതർ തടസ്സവുമായി രംഗത്തുണ്ടെന്ന് റഷീദ് ആരോപിച്ചു.

വളരാട് വീട്ടുവളപ്പിൽ എം.എൻ രാവുണ്ണി സ്മാരകത്തിന്റെ നിർമ്മാണ ഉൽഘാടനം നിര്‍വഹിക്കും. വൈകീട്ട് 5ന് പാണ്ടിക്കാട് ടൗണിൽ നടക്കുന്ന അനുസ്മരണ പരിപാടിയിൽ, കെ. മുരളി, പി.എ ഷൈന തുടങ്ങിയവർ പങ്കെടുക്കുമെന്നും സംഘാടക സമിതി വ്യക്തമാക്കി.