LiveTV

Live

Kerala

സ്വപ്നചിത്രം എന്ന പേരിൽ ഭിന്നശേഷിക്കാർ നടത്തുന്ന പെയിന്റിങ് പ്രദര്‍ശനം ശ്രദ്ദേയമാകുന്നു

കോഴിക്കോട് ആര്‍ട്ട് ഗാലറിയിൽ നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ചവരെ നീണ്ട് നില്‍ക്കും.

സ്വപ്നചിത്രം എന്ന പേരിൽ ഭിന്നശേഷിക്കാർ നടത്തുന്ന പെയിന്റിങ് പ്രദര്‍ശനം   ശ്രദ്ദേയമാകുന്നു

സ്വപ്നചിത്രം എന്ന പേരിൽ ഭിന്നശേഷിക്കാർ നടത്തുന്ന പെയിന്റിങ് പ്രദര്‍ശനം ശ്രദ്ദേയമാകുന്നു. കോഴിക്കോട് ആര്‍ട്ട് ഗാലറിയിൽ നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ചവരെ നീണ്ട് നില്‍ക്കും. കൈകള്‍ മാത്രമല്ല, ചുണ്ടില്‍ കടിച്ച് പിടിച്ച് കാലു കൊണ്ട് ഒക്കെയാണ് അവര്‍ സ്വപ്നചിത്രങ്ങള്‍ വരച്ചത്.

ഭിന്നശേഷിക്കാരായ 80 പേരുടെ 150 ചിത്രങ്ങള്‍, ചിത്രങ്ങളില്‍ വിരിയുന്നത് അവരുടെ സ്വപ്നങ്ങളാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വപ്നചിത്രങ്ങളുമായി എത്തിയവര്‍. പത്ത് വയസ്സു മുതല്‍ അറുപത് വയസ്സുവരെയുള്ളവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കോഴിക്കോട് ജില്ലാ ഭരണകൂടവും കോമ്പോസിറ്റ് റീജനല്‍ സെന്‍റര്‍ ഫോര്‍ ഡിഫറന്‍റലി ഏബിള്‍ഡുമാണ് പ്രദര്‍ശനം ഒരുക്കിയത്.