കെ.എസ്.ആര്.ടി.സിയുടെ മിന്നല്‍ പണിമുടക്ക്; കുഴഞ്ഞുവീണ യാത്രക്കാരന് മരിച്ചു
64 വയസുകാരനായ കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്

കെ.എസ്.ആര്.ടി.സി സമരത്തിനിടെ കുഴഞ്ഞുവീണയാത്രക്കാരന് മരിച്ചു. 64 വയസുകാരനായ കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ വച്ച് ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നേരത്തെ റൂട്ട് മാറി ഓടിയ സ്വകാര്യ ബസ് കെ.എസ്.ആര്.ടി.സി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടര്‍ന്നുണ്ടായ മിന്നല്‍ പണിമുടക്കില്‍ നഗരം നിശ്ചലാവസ്ഥയിലെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജനജീവിതം സ്തംഭിക്കുകയും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിക്കുയും ആയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന കാരണത്തെ അടിസ്ഥാനമാക്കി മനുഷ്യാവകാശ കമ്മീഷന് കെ.എസ്.ആര്.ടി.സിക്കെതിരെ കേസെടുത്തിട്ടുണ്ട്.
Adjust Story Font
16