LiveTV

Live

Kerala

പരിശോധനകള്‍ ഫലപ്രദമാകുന്നില്ല; പ്ലാസ്റ്റിക് നിരോധം പാഴ്‌വാക്ക്, നിരോധിച്ച ക്യാരി ബാഗുകള്‍ സുലഭം 

നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ പ്രധാന മാര്‍ക്കറ്റുകളില്‍ പോലും സുലഭം. കര്‍ശന പരിശോധനയില്ലാത്തതാണ് നിരോധം പരാജയപ്പെടാന്‍ കാരണം.

പരിശോധനകള്‍ ഫലപ്രദമാകുന്നില്ല; പ്ലാസ്റ്റിക് നിരോധം പാഴ്‌വാക്ക്, നിരോധിച്ച ക്യാരി ബാഗുകള്‍ സുലഭം 

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപനത്തിലൊതുങ്ങി. നിരോധിച്ച പ്ലാസ്റ്റിക് കവറുകള്‍ പ്രധാന മാര്‍ക്കറ്റുകളില്‍ പോലും സുലഭം. കര്‍ശന പരിശോധനയില്ലാത്തതാണ് നിരോധം പരാജയപ്പെടാന്‍ കാരണം.

തലസ്ഥാന നഗരത്തിലെ പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലൊന്നായ ചാല മാര്‍ക്കറ്റിലെ പച്ചക്കറിച്ചന്തയില്‍ എവിടെ തിരിഞ്ഞാലും പ്ലാസ്റ്റിക് കവറുകള്‍. ഇവനെയല്ലേ നിരോധിച്ചത് എന്ന് നെറ്റി ചുളിക്കുന്ന നമ്മെ നോക്കി പ്ലാസ്റ്റിക് കവറുകള്‍ പരിഹസിച്ച് ചിരിക്കും. നിരോധിത പ്ലാസ്റ്റിക് കവറുകള്‍ കിട്ടാന്‍ വലിയ പ്രയാസമൊന്നുമില്ലെന്ന് ചെറുകിട കച്ചവടക്കാര്‍ തന്നെ പറയുന്നു.

ക്യാരി ബാഗ് മാത്രമല്ല, പ്ലാസ്റ്റിക് കപ്പുകളും പ്ലാസ്റ്റിക് കോട്ടിങ് ചെയ്ത പ്ലേറ്റുകളും ഇപ്പോഴും വില്‍ക്കുന്നുണ്ടെന്ന് ഹോള്‍സെയില്‍ കടക്കാരും വ്യക്തമാക്കുന്നു.