LiveTV

Live

Kerala

കുട്ടനാട് സ്ഥാനാർത്ഥി; പ്രാരംഭ ചർച്ചകൾ ആരംഭിച്ച് ബി.ഡി.ജെ എസ്  

പാർട്ടിയിൽ വിമത നീക്കം നടത്തി പുറത്തായ സുഭാഷ് വാസുവിന് കുട്ടനാട്ടിൽ സ്വാധീനമില്ലെന്നും തുഷാർ പറഞ്ഞു.

കുട്ടനാട് സ്ഥാനാർത്ഥി; പ്രാരംഭ ചർച്ചകൾ ആരംഭിച്ച് ബി.ഡി.ജെ എസ്  

കുട്ടനാട്ടിൽ എൻ.ഡി.എക്ക് വേണ്ടി ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. മണ്ഡലത്തിൽ നിന്നുള്ളവരെയാണ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്‌. പാർട്ടിയിൽ വിമത നീക്കം നടത്തി പുറത്തായ സുഭാഷ് വാസുവിന് കുട്ടനാട്ടിൽ സ്വാധീനമില്ലെന്നും തുഷാർ പറഞ്ഞു.

അരൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റ് വിട്ടുകൊടുത്തതുപോലെ കുട്ടനാട്ടിൽ സംഭവിക്കില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. എൻ.ഡി.എയുമായി പ്രാരംഭ ചർച്ചകൾ കഴിഞ്ഞു. കുട്ടനാട് മണ്ഡലത്തിൽ നിന്നുള്ളവരെ തന്നെ സ്ഥാനാർത്ഥിയാക്കും. കുട്ടനാട് എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ സന്തോഷ് സതി, യുണിയൻ ചെയർമാൻ പി വി ബിനീഷ് എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്.

2016ലെ അസംബ്ലി ഇലക്ഷനിൽ കുട്ടനാട്ടിൽ നിന്ന് ബി.ഡി.ജെ.എസ് നേടിയത് 33,044 വോട്ടുകളാണ്. സുഭാഷ് വാസുവായിരുന്നു അന്ന് സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ വിമത നീക്കത്തെ തുടർന്ന് പുറത്തായ സുഭാഷ് വാസുവും കുട്ടനാട്ടിൽ സ്ഥാനാർത്ഥിയെ നിർത്തുമെന്ന അഭ്യൂഹമുണ്ട്. അതു കൊണ്ട് തന്നെ അടുത്ത എൻ.ഡി.എ യോഗം നിർണ്ണായകമാണ്.