LiveTV

Live

Kerala

കളമശേരിയിലെ ഐസാറ്റ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ച്  

കൊച്ചിയില്‍ നഗരസഭയുടെ അനുമതിയില്ലാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവില്ല.

കളമശേരിയിലെ ഐസാറ്റ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ച്  

കൊച്ചിയില്‍ നഗരസഭയുടെ അനുമതിയില്ലാതെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവില്ല. കളമശ്ശേരിയില്‍ നിർമ്മാണ പ്രവര്‍ത്തനത്തിന് നിരോധനമുള്ള സ്ഥലത്ത് ആൽബർട്ടെെന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയെന്ന സ്വകാര്യവിദ്യാഭ്യാസ സ്ഥാപനം പലഘട്ടങ്ങളിലായി 1 ലക്ഷത്തി 45,000 ചതുരശ്ര അടിയുടെ കെട്ടിടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. ക്യാംപസിലെ പല കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നത് അനുമതിയില്ലാതെയാണെന്ന് വിവരാവകാശ രേഖകളും വ്യക്തമാക്കുന്നു.

ലത്തീൻ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ടൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിക്കെതിരെയാണ് ആരോപണം. കൊച്ചി നഗരത്തിന്റെ രൂപരേഖ പദ്ധതി പ്രകാരം പൊതുതുറസായ മേഖല ജി1, ജി 2വിൽ ഉൾപ്പെട്ട 12 ഏക്കർ സ്ഥലത്താണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സീനിയര്‍ ടൗൺ പ്ലാനർ നിർദേശം നല്‍കിയിട്ടുണ്ട്. എന്നാൽ കളമശേരി കുസാറ്റിന് സമീപമുള്ള 12 ഏക്കറിൽ പല ഘട്ടങ്ങിലായി രണ്ട് ലക്ഷത്തി 35,000 ചതുരശ്ര അടി കെട്ടിടങ്ങളാണ് നിർമ്മിച്ചിരിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തി 45,000 സ്ക്വയർ ഫീറ്റോളം വരുന്ന കെട്ടിടങ്ങൾക്ക് നിർമ്മാണാനുമതിയോ കെട്ടിട നമ്പറോ ഇല്ല.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ കെട്ടിട നിർമ്മാണം സംബന്ധിച്ച് മിക്ക ഫയലുകളും കളമശേരി നഗരസഭയിൽ നിന്ന് കാണാനില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. അതേസമയം ഇതേ കോമ്പൌണ്ടില്‍ സ്ഥിതി ചെയ്യുന്ന സ്പോർട്സ് കോപ്ലംകസ് അടക്കമുള്ള കെട്ടിടങ്ങളുടെ നിർമ്മാണം ചട്ടം ലംഘിച്ചാണെന്ന് നഗരസഭയ്ക്ക് ബോധ്യപ്പെട്ടതോടെ സ്റ്റോപ്പ് മെമോ നല്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് നിയമാനുസൃത അനുമതി ഉടൻ ലഭിക്കുമെന്നും റെഗുലറൈസ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.