LiveTV

Live

Kerala

റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട്; മലേഷ്യന്‍ കമ്പനിക്ക് വന്‍പിഴ ചുമത്തി ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍

കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക പിഴയായി കരാര്‍ കമ്പനിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിക്കാനുള്ള ഉത്തരവുണ്ടാകുന്നത്

റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട്; മലേഷ്യന്‍ കമ്പനിക്ക് വന്‍പിഴ ചുമത്തി ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍

കേരളത്തിലെ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിക്ക് ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ വന്‍തുക പിഴ ചുമത്തി. വിൽബർ സ്മിത്ത് എന്ന കമ്പനിയോടാണ് 19.68 കോടി രൂപ സംസ്ഥാന സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടത്. പ്രൊജക്റ്റ്‌ റിപ്പോർട്ടും, ഡിസൈനും തയ്യാറാക്കിയതില്‍ പിഴവുണ്ടെന്ന് ചൂണ്ടികാട്ടി സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക പിഴയായി കരാര്‍ കമ്പനിയില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ലഭിക്കാനുള്ള ഉത്തരവുണ്ടാകുന്നത്.

മലേഷ്യന്‍ കമ്പനിയായ വിൽബർ സ്മിത്തിനോടാണ് 19.68 കോടി സര്‍ക്കാരിന് നല്‍കാന്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. പ്രൊജക്റ്റ്‌ റിപ്പോർട്ടും, ഡിസൈനും തയ്യാറാക്കിയതില്‍ പിഴവുണ്ടെന്ന് ചൂണ്ടികാട്ടി സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. തെറ്റായ പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ നൽകിയതിലൂടെ 7റോഡുകളുടെ നിർമാണത്തിൽ സർക്കാരിന് നഷ്ടം സംഭവിച്ചെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി.

പിഴ കൂടാതെ കോടതി ചെലവിലേക്ക് 18.34 ലക്ഷം രൂപയും കമ്പനി നൽകണമെന്നും നിര്‍ദേശമുണ്ട്. പൊന്‍കുന്നം, തൊടുപുഴ, തലശേരി വലവുപാറ, പിലാത്തറ-പാപ്പിനിശേരി, കാഞ്ഞങ്ങാട്-കാസര്‍കോട്, തിരുവല്ല ബൈപ്പാസ്, പൊന്നാനി ഹൈവേ തുടങ്ങിയവയുടെ നവീകരണത്തിനായി കരാറെടുത്തിരുന്നത്.

എന്നാല്‍ പ്രേജക്ട് റിപോര്‍ട്ടിലും ഡിസൈനിലും പിഴവുണ്ടായതിനാല്‍ പല റോഡുകളുടെ പണികള്‍ പൂര്‍ത്തികരിക്കാനായില്ല. ചില റോഡുകളില്‍ സര്‍ക്കാരിന് കൂടുതല്‍ പണം മുടക്കേണ്ടതായും വന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി നിര്‍ദേശപ്രകാരം ജസ്റ്റിസ് എന്‍.കെ ബാലക്യഷ്ണനെ ആര്‍ബ്രിട്രേറ്ററായി നിയമിക്കുകയും ചെയ്തത്.