LiveTV

Live

Kerala

തൃശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു

മൃതദേഹങ്ങള്‍ വലപ്പാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

 തൃശൂരില്‍ ചരക്ക് ലോറി ബൈക്കിലിടിച്ച് ദമ്പതികൾ മരിച്ചു

തൃശൂര്‍ വലപ്പാട് കുരിശുപള്ളിയിൽ ചരക്ക് ലോറി ബൈക്കിലിടിച്ച് തമിഴ്നാട് സ്വദേശികളായ ദമ്പതികൾ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളായ ഇളങ്കോവൻ,രമ്യ എന്നിവരാണ് മരിച്ചത്.വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരാണ് ഇരുവരും. മൃതദേഹങ്ങള്‍ വലപ്പാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.