LiveTV

Live

Kerala

മലേഷ്യയില്‍ നിന്നെത്തിയ ശേഷം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇയാളുടെ ആദ്യ പരിശോധനഫലത്തില്‍ കൊറോണ സ്ഥീരീകരിച്ചിരുന്നില്ല

 മലേഷ്യയില്‍ നിന്നെത്തിയ ശേഷം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊറോണ സംശയത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന പയ്യന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. മരണം കൊറോണ മൂലമല്ലെന്നും സംസ്ഥാനത്ത് കൊറോണ ഭീതി ഒഴിഞ്ഞെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വിശദമായ പരിശോധനയ്ക്കായി യുവാവിന്റെ ആന്തരിക സ്രവങ്ങള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്.

മലേഷ്യയില്‍ നിന്നെത്തിയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവിനെ കഴിഞ്ഞ ദിവസമാണ് കൊറോണ സംശയത്തിന്റെ പേരില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ ഗുരുതരമായ വൈറല്‍ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി യുവാവ് മരണപ്പെട്ടു. എന്നാല്‍ യുവാവിന്റെ ആദ്യ പരിശോധന ഫലത്തില്‍ കൊറോണയില്ലെന്ന് കണ്ടെത്തിയിരുന്നു. വീണ്ടും സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആന്തരിക സ്രവങ്ങള്‍ പരിശോധനയ്ക്കയച്ചിരിക്കെയാണ് മരണം സംഭവിച്ചത്.

യുവാവിന്റെ മരണം കൊറോണ മൂലം അല്ലെന്ന് ആരോഗ്യമന്ത്രിയും അറിയിച്ചു. സംസ്ഥാനത്ത് കൊറോണ ഭീതിയൊഴിഞ്ഞെന്നും വിവിധ രാഷ്ട്രങ്ങളില്‍ കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൊറോണ മുക്തം എന്ന് പ്രഖ്യാപനം നടത്താത്തതെന്നുമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.