LiveTV

Live

Kerala

കണ്ണൂരിലെ ഒന്നരവയസുകാരന്‍റെ കൊലപാതകം; കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കുഞ്ഞിനെ ഒഴിവാക്കിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന സുഹൃത്തിന്‍റെ വാഗ്ദാനമാണ് ഒന്നര വയസുകാരന്‍ റിയാനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു

കണ്ണൂരിലെ ഒന്നരവയസുകാരന്‍റെ കൊലപാതകം; കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

കണ്ണൂരിലെ ഒന്നരവയസുകാരന്‍റെ കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ശരണ്യയുടെ സുഹൃത്ത് അറസ്റ്റില്‍. വാരം സ്വദേശി നിധിനാണ് അറസ്റ്റിലായത്. പ്രേരണകുറ്റം ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുഞ്ഞിനെ ഒഴിവാക്കിയാല്‍ ഒരുമിച്ച് ജീവിക്കാമെന്ന സുഹൃത്തിന്‍റെ വാഗ്ദാനമാണ് ഒന്നര വയസുകാരന്‍ റിയാനെ കൊലപ്പെടുത്താനുള്ള കാരണമെന്ന് ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഭര്‍ത്താവിനെ വിളിച്ചുവരുത്തി അന്നുതന്നെ കൊലപാതകം നടത്താനുള്ള നിര്‍ദ്ദേശവും ഇയാളില്‍ നിന്നാണ് ലഭിച്ചതെന്നും മൊഴിയില്‍ പറയുന്നു. സംഭവം നടന്ന ദിവസം രാത്രി നിധിന്‍ ശരണ്യയുടെ വീട്ടിലെത്തിയിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതക പ്രേരണകുറ്റം, ഗൂഡാലോചന എന്ന കുറ്റങ്ങള്‍ ചുമത്തിയാണ് നിധിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാള്‍ ശരണ്യയെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങളടക്കം പല സ്വത്തുവകകളും ഇയാള്‍ ശരണ്യയില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.