LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂട്ടായ സമരമെന്ന നിലപാടിലുറച്ച് സമസ്ത

സമരമെന്ന നിലപാടിൽ മാറ്റം വരുത്താതെ മുന്നോട്ട് പോവുകയാണ് സമസ്ത

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂട്ടായ സമരമെന്ന നിലപാടിലുറച്ച് സമസ്ത

പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂട്ടായ സമരമെന്ന നിലപാടിലുറച്ച് സമസ്ത. ഡൽഹി ആക്രമണങ്ങളുടെ പാശ്ചാത്തലത്തിൽ, കേന്ദ്ര സർക്കാരിനെതിരെ മലപ്പുറത്ത് സംഘടിപ്പിക്കുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൽ മുഴുവൻ രാഷ്ട്രീയ സംഘടനകളെയും പങ്കെടുപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

സമരമെന്ന നിലപാടിൽ മാറ്റം വരുത്താതെ മുന്നോട്ട് പോവുകയാണ് സമസ്ത. ഡൽഹി അക്രമങ്ങളിൽ പ്രതിഷേധിച്ച് 29 ന് രാഷ്ട്രരക്ഷ സംഗമവും പ്രാർത്ഥന സദസ്സും സംഘടിപ്പിക്കാൻ കോർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. മലപ്പുറത്ത് നടക്കുന്ന പരിപാടിയിൽ എല്ലാ പ്രമുഖ രാഷ്ട്രീയ മത പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികളെ പങ്കെടുപ്പിക്കും.

കലാപം നടക്കുന്ന ഡൽഹിയിലേക്ക് എം.പിമാർ എത്രയും വേഗം പോകണമെന്നും സമസ്ത അഭിപ്രായപ്പെട്ടു. ഒന്നിച്ച് സമരം വേണ്ടെന്ന് കോൺഗ്രസ് നിലപാടിനോട് യോജിക്കുന്നില്ലെന്നും നേതാക്കൾ വ്യക്തമാക്കി.