LiveTV

Live

Kerala

വിജിലന്‍സ് മാനുവല്‍ അട്ടിമറിച്ച് സംസ്ഥാന പോലീസ് മേധാവി പ്രവര്‍ത്തിക്കുന്നു- രമേശ് ചെന്നിത്തല

അലനും താഹയയും യുഎപിഎ ചുമത്താനാവശ്യമായ തെറ്റുകള്‍ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു

വിജിലന്‍സ് മാനുവല്‍ അട്ടിമറിച്ച് സംസ്ഥാന പോലീസ് മേധാവി പ്രവര്‍ത്തിക്കുന്നു- രമേശ് ചെന്നിത്തല

വിജിലന്‍സ് മാനുവല്‍ അട്ടിമറിച്ച് സംസ്ഥാന പോലീസ് മേധാവി പ്രവര്‍ത്തിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സിന്റെ അധികാരങ്ങള്‍ ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് കൈകാര്യം ചെയ്യുകയാണ്. വിജിലന്‍സിന്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വിജിലന്‍സ് ഡയറക്ടറെ നോക്കുകുത്തിയാക്കി സംസ്ഥാന പോലീസ് മേധാവി വിജിലന്‍സിലെ ഓരോ യൂണിറ്റിലേക്കും ഉദ്യോഗസ്ഥരെ നേരിട്ട് നിയമിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രധാന ആരോപണം. സാധാരണ വിജിലന്‍‌സ് ഡയറക്ടര്‍ ഉദ്യോഗസ്ഥരെ ആവശ്യമുണ്ടെന്ന് കാട്ടി പോലീസ് മേധാവിക്ക് കത്ത് നല്‍കും. അവരെ ഡിജിപി വിജിലന്‍സിലേക്ക് നല്‍കും. തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ വിവിധ യൂണിറ്റുകളിലേക്ക് നിയമിക്കും. വിജലന്‍സ് മാനുവലിലെ ഈ ചട്ടം ഡിജിപി ലോക്നാഥ് ബെഹ്റ അട്ടിമറിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

അലനും താഹയയും യുഎപിഎ ചുമത്താനാവശ്യമായ തെറ്റുകള്‍ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. മറിച്ചാണെങ്കില്‍ തന്നെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.