LiveTV

Live

Kerala

ഡല്‍ഹി കലാപത്തിനു പിന്നില്‍ സംഘ് പരിവാര്‍: പോപുലര്‍ ഫ്രണ്ട്

"നിരവധി തവണ ആവര്‍ക്കെതിരേ ആക്രമണശ്രമങ്ങള്‍ നടന്നു. അപ്പോഴൊക്കെയും പോലിസ് നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു."

ഡല്‍ഹി കലാപത്തിനു പിന്നില്‍ സംഘ് പരിവാര്‍: പോപുലര്‍ ഫ്രണ്ട്

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങള്‍ യാദൃശ്ചികമായി പൊട്ടിപ്പുറപ്പെട്ടതല്ലെന്നും മറിച്ച് പോലിസ് സഹായത്തോടെ, സംഘപരിവാരം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് .

"വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ ഇരുപതിലധികം ആളുകള്‍ ഇതിനകം കൊല്ലപ്പെടുകയും നൂറ്റമ്പതില്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും കോടികളുടെ വസ്തുവകകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് അതീവ ദുഖകരമാണ്. അപ്രതീക്ഷിതമായി ഉണ്ടായ ഏതെങ്കിലും സംഭവത്തിന്റെ ഭാഗമായല്ല അക്രമങ്ങള്‍ ഉടലെടുത്തത്. മറിച്ച് സംഘപരിവാര ഗുണ്ടകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്." - അനീസ് അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു.

"തലസ്ഥാനത്ത് കഴിഞ്ഞ മൂന്നുമാസമായി നടന്നുവരുന്ന സി.എ.എ-എന്‍.ആര്‍.സി വിരുദ്ധ പ്രക്ഷോഭം തികച്ചും ജനാധിപത്യപരവും സാമാധാനപരവുമാണ്. മറ്റുള്ളവര്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നതോ, അക്രമത്തിന് ആഹ്വാനം ചെയ്യുന്നതോ ആയ യാതൊരുവിധ പ്രസ്താവനകളും അവിടെ ഉണ്ടായിട്ടില്ല. ആര്‍ക്കെതിരേയും ഒരു കല്ലേറു പോലും ഉണ്ടായിട്ടില്ല. എന്നാല്‍ ഷഹിന്‍ബാഗിലും നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ള നിരപരാധികളായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്കെതിരേ സംഘപരിവാര സംഘടനകളും നേതാക്കളും തുടക്കം മുതല്‍ അക്രമത്തിന് ആഹ്വാനം ചെയ്തുവരികയാണ്."

"നിരവധി തവണ ആവര്‍ക്കെതിരേ ആക്രമണശ്രമങ്ങള്‍ നടന്നു. അപ്പോഴൊക്കെയും പോലിസ് നോക്കുകുത്തികളായി നില്‍ക്കുകയായിരുന്നു. ജഫ്രാബാദില്‍ സമാധാനപരമായി പ്രക്ഷോഭം നടത്തിയവര്‍ക്കെതിരേ ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനമാണ് ആസൂത്രിതമായ ആക്രമണങ്ങള്‍ക്ക് വഴിതുറന്നത്. തോക്കും വാളും ഇരുമ്പുദണ്ഡുകളും അടക്കമുള്ള ആയുധങ്ങള്‍ ഏന്തിയവര്‍ നിസ്സഹായരായ ജനങ്ങളെ കൊല്ലുകയും നിഷ്ഠൂരമായി മര്‍ദ്ദിക്കുകയും മുറിവേല്‍പ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലിസ് ആക്രമികളെ സഹായിക്കുകയും പലപ്പോഴും അവര്‍ക്കൊപ്പം ചേരുകയും ചെയ്യുന്നു. തലസ്ഥാന നഗരിയിലെ മുസ്‌ലിംകള്‍ക്കെതിരേ വംശഹത്യ അരങ്ങേറിയിട്ടും അതിനെതിരേ ശബ്ദിക്കാന്‍ തയ്യറാവാത്ത മതേതര പാര്‍ട്ടികളുടെ നിസംഗത നിരാശാജനകമാണ്."

"അക്രമം ബാധിക്കപ്പെട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇറങ്ങാന്‍ ജനങ്ങളോടും സന്നദ്ധ സംഘടനകളോടും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. സ്ഥിതഗതികള്‍ ശാന്തമാക്കുന്നതിനും അക്രമം വ്യാപിക്കുന്നത് തടയാനും രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ മുന്‍കൈ എടുക്കണം." - പ്രസ്താവനില്‍ പറയുന്നു. ബി.ജെ.പി നേതാവ് കപില്‍ ശര്‍മ്മയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആക്രമ സംഭവങ്ങളെ കുറിച്ച് സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.