LiveTV

Live

Kerala

ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം; തിരൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെതിരെ പരാതി

ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം; തിരൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെതിരെ പരാതി

ഡൽഹി ആക്രമണങ്ങളുടെ പേരിൽ ഫേസ്ബുക്കിൽ വർഗീയ പരാമർശം നടത്തിയ പൊലീസുകാരനെതിരെ പരാതി. തിരൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രജീഷിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. ഒരു ടെലിവിഷന്‍ ചാനലിന്റെ ഫേസ്ബുക്ക് വാർത്തക്ക് താഴെ കമന്റ് രൂപത്തിലാണ് രജീഷ് വർഗീയ പരാമർശം നടത്തിയത്. ‌‌‌‌

‘ഒന്നു ക്ഷമിക്കു …ട്രെമ്പ് പോയിക്കോട്ടെ.. അതിന് ശേഷം അവര്‍ക്കുള്ള വടേം ചായം കൊടുക്കുന്നുണ്ട് എന്ന കമന്റാണ് ഇയാള്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എ.ആർ. നഗർ പഞ്ചായത്ത് കമ്മിറ്റിയാണ് പരാതി നല്‍കിയത്.

ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശം; തിരൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെതിരെ പരാതി