LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ സാക്ഷിവിസ്താരത്തിനെത്തി

ദിലീപടക്കമുള്ള പ്രതികളും ഇന്ന് കോടതിയിൽ ഹാജരായി

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യര്‍ സാക്ഷിവിസ്താരത്തിനെത്തി

നടിയെ അക്രമിച്ച കേസിൽ മഞ്ജു വാര്യര്‍ സാക്ഷി വിസ്താരത്തിനെത്തി. ദിലീപടക്കമുള്ള പ്രതികളും ഇന്ന് കോടതിയിൽ ഹാജരായി. നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ചിരുന്നതിനാൽ മഞ്ജുവിന്റെ മൊഴി കേസിൽ നിർണായകമാണ്.

 നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ മൊഴി നൽകാനെത്തുന്നത് വിവാഹ മോചനക്കേസ് നടന്ന കോടതിയില്‍
Also Read

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ മൊഴി നൽകാനെത്തുന്നത് വിവാഹ മോചനക്കേസ് നടന്ന കോടതിയില്‍

നടന്‍ ദിലീപ് പ്രതിയായ കേസിൽ സാക്ഷി വിസ്താരത്തിനായി മഞ്ജു വാര്യർ വളരെ നേരത്തെ തന്നെ കോടതിയിലെത്തിയിരുന്നു. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനരയായ നടി മഞജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണം എന്നാണ് പ്രൊസിക്യൂഷ്‍ വാദം. ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണ്ണായകമാകും.

നടിയെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു പറഞ്ഞിരുന്നു. മഞ്ജുവിന് ശേഷം ദിലീപാണ് കോടതിയിലെത്തിയത്. ഇതിന് പിന്നാലെ സിദ്ദിഖും കോടതിയിലെത്തി. തുടർന്നാണ് ബിന്ദു പണിക്കർ എത്തിയത്.

കൊച്ചിയില്‍ അമ്മയുടെ താര ഷോയുടെ റിഹേഴ്സലിനിടെ ദിലീപും ആക്രമത്തിനിരയായ നടിയും പരസ്യമായി വഴിക്കിട്ടിരുന്നു. അന്ന് തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടത് സിദ്ദീഖും ബിന്ദു പണിക്കരുമയിരുന്നു. സംയുക്ത വര്‍മ , ഗീതു മോഹന്‍ദാസ്, ശ്രീകുമാര്‍ മേനോന്‍ എന്നിവരും വരും ദിവസങ്ങളില്‍ വിസ്താരത്തിന് എത്തുന്നുണ്ട്. 5 വര്‍ഷം മുന്‍പ് ദിലീപും മഞ്ജുവും വിവാഹ മോചിതരായ ഇതേ കോടതിയിലാണ് ഈ കേസിന്റെ വിചാരണ നടക്കുന്നത്.