LiveTV

Live

Kerala

ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് സംഘടന സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് എംജി സര്‍വ്വകലാശാല; ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി കെ.ടി ജലീല്‍

ഉത്തരവ് പരിശോധിക്കുമെന്നായിരുന്നു വി.സിയുടെ പ്രതികരണം

ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് സംഘടന സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് എംജി സര്‍വ്വകലാശാല; ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി കെ.ടി ജലീല്‍

ഡ്യൂട്ടി സമയത്ത് ഉദ്യോഗസ്ഥര്‍ക്ക് സംഘടന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എം ജി സര്‍വ്വകലാശാലയുടെ വിചിത്ര ഉത്തരവ്. എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഉത്തരവ് ഇറക്കിയത്. ഉത്തരവിനെ ന്യായികരിച്ച് ഉന്നത വിദ്യാഭ്യസവകുപ്പ മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. എല്ലാ സര്‍വകലാശാലകളിലും ഇതുപോലെ വാര്‍ഷിക സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ അവധി അനുവദിക്കാറുണ്ടെന്നും ഇതൊരു സാധാരണ സംഭവം മാത്രമാണെന്നുമായിരുന്നു ജലീലിന്‍റെ വാദം.

ഹാജര്‍ ഒപ്പുവെച്ച് ജീവനക്കാര്‍ക്ക് സമ്മേളനത്തിന് പോകാമെന്നാണ് സര്‍വകലാശാല ഉത്തരവിറക്കിയത്. ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കാന്‍ വേണ്ടത്ര ജീവനക്കാരില്ലെന്ന് സര്‍വകലാശാല തന്നെ പരാതി പറയുമ്പോഴാണ് രണ്ട് ദിവസം ജീവനക്കാര്‍ക്ക് ഇങ്ങനെ ശമ്പളത്തോടെ അവധി നല്‍കിയത്.

ഉത്തരവ് പരിശോധിക്കുമെന്നായിരുന്നു വി.സിയുടെ പ്രതികരണം. ദിനേന നൂറ് കണക്കിന് വിദ്യാര്‍ഥികളാണ് പലവിധ ആവശ്യങ്ങള്‍ക്ക് സര്‍വകലാശാലയിലെത്തുന്നത്. ചുരുക്കത്തില്‍ രണ്ട് ദിവസം സര്‍വകലാശാല പ്രവര്‍ത്തനം ഏതാണ്ട് സ്തംഭനാവസ്ഥയിലാകും.