LiveTV

Live

Kerala

അവിനാശി അപകടം; മരിച്ചവരുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയുടെ ആദ്യ ഗഡു നൽകി

രണ്ട് ലക്ഷം രൂപ വീതമാണ് നൽകിയത്

 അവിനാശി അപകടം; മരിച്ചവരുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയുടെ ആദ്യ ഗഡു നൽകി

അവിനാശി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയുടെ ആദ്യ ഗഡു നൽകി. രണ്ട് ലക്ഷം രൂപ വീതമാണ് നൽകിയത്. അപകടത്തിൽ പെട്ട ബസ് എടപ്പാളിലെ കെ.എസ്.ആർ.ടി.സിയുടെ റീജണൽ വർക്ക്ഷോപ്പിലെത്തിച്ചു.

അവിനാശി അപകടത്തിൽ മരിച്ചവരുടെ വീടുകളിൽ ഇൻഷുറൻസ് കമ്പനി പ്രതിനിധികളും, കെ.എസ്.ആർ.ടി.സി അധികൃതരുമെത്തിയാണ് 2 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. രേഖകൾ പരിശോധിച്ച് ബാക്കി 8 ലക്ഷം രൂപ ഉടൻ നൽകും.

അപകടത്തിൽ പെട്ട കെ.എസ്.ആർ.ടി.സി .യിലെ രണ്ട് ജീവനക്കാരുടെ കുടുംബങ്ങൾക്കും 10 ലക്ഷം രൂപ വീതം നൽകി. ഇരുപതു ലക്ഷം രൂപ കൂടി ഇരു കുടുംബങ്ങൾക്കും നൽകും. അപകടത്തിൽ പെട്ട വാഹനം ക്രയിൻ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് എടപ്പാളിലെ റീജണൽ വർക്ക്ഷോപ്പിലെത്തിച്ചത്. അപകടം സംബന്ധിച്ച് വിവിധ ഏജൻസികളുടെ അന്വേഷണം തുടരുകയാണ്.