LiveTV

Live

Kerala

‘’ഞങ്ങള്‍ ഇങ്ങ് എടുത്തു, കേട്ടോ...’’; മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഫേസ്ബുക്ക് വീഡിയോ ഇട്ടയാള്‍ അറസ്റ്റില്‍

ഇയാളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരള പൊലീസ് മീഡിയ സെന്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി കഴിഞ്ഞു. 

‘’ഞങ്ങള്‍ ഇങ്ങ് എടുത്തു, കേട്ടോ...’’; മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഫേസ്ബുക്ക് വീഡിയോ ഇട്ടയാള്‍ അറസ്റ്റില്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ മതംപറഞ്ഞും വര്‍ഗീയ വിദ്വേഷം പരത്തുന്ന വിധത്തിലും ഫേസ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. അട്ടപ്പാടി സ്വദേശി ശ്രീജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തത്. അങ്ങേയറ്റം മ്ലേച്ഛമായ ഭാഷയിലായിരുന്നു ശ്രീജിത്തിന്റെ വീഡിയോ. ഇതിനെതിരെ ഒട്ടേറെ പേര്‍ രംഗത്തുവന്നിരുന്നു. ഇയാളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരള പൊലീസ് മീഡിയ സെന്റര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി കഴിഞ്ഞു.

വർഗ്ഗീയ ചേരിതിരിവ് പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിച്ചയാളെ അഗളി പോലീസ് അറസ്റ്റ് ചെയ്തു നേരായ വാർത്തകൾ ശരിയായ...

Posted by State Police Media Centre Kerala on Tuesday, February 25, 2020

ഇതിനിടെ സംസ്ഥാനത്ത് നേരിട്ടോ അല്ലാതെയോ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. നവമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കുകയോ ഫോര്‍വേഡ് ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള എല്ലാ സന്ദേശങ്ങളും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. സംസ്ഥാനത്തുടനീളം ഏത് അടിയന്തര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പൊലീസ് സേനയെ സുസജ്ജമാക്കിയിട്ടുണ്ട്. വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ വിട്ടു നില്‍ക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യര്‍ഥിച്ചു.