LiveTV

Live

Kerala

കോണ്‍ഗ്രസിലെ കലഹത്തിനിടെ മന്ത്രി സ്ഥാനം പോലും വലിച്ചെറിഞ്ഞ പി.ശങ്കരന്‍

അപ്രതീക്ഷിത സ്ഥാനാര്‍‌ത്ഥിത്വത്തിലൂടെ പാര്‍ലമെന്റിലെത്തിയത് പോലും ചരിത്രം

 കോണ്‍ഗ്രസിലെ കലഹത്തിനിടെ മന്ത്രി സ്ഥാനം പോലും വലിച്ചെറിഞ്ഞ പി.ശങ്കരന്‍

കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന പി.ശങ്കരന്റെ രാഷ്ട്രീയ ജീവിതവും അപ്രതീക്ഷമായ നീക്കങ്ങള്‍ നിറഞ്ഞതായിരുന്നു. അപ്രതീക്ഷിത സ്ഥാനാര്‍‌ത്ഥിത്വത്തിലൂടെ പാര്‍ലമെന്റിലെത്തിയത് പോലും ചരിത്രം. അതും വീരേന്ദ്രകുമാറെന്ന അതികായനെ മലര്‍ത്തിയടിച്ച്. ലീഡര്‍ പറഞ്ഞാല്‍ മറുവാക്കില്ലാത്ത കാലത്ത് മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് ഒപ്പം നിന്നതാണ് കോഴിക്കോട്ടുകാരുടെ ശങ്കരന്‍‌ വക്കീലിന്റെ രാഷ്ട്രീയ ജീവിതം.

കരുണാകരന്റെ വിശ്വസ്തനായ അനുയായി. കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിഞ്ഞ നാളുകളില്‍ ലീഡര്‍ക്കൊപ്പം അടിയുറച്ച് നിന്നു. ഒരു വേള മന്ത്രി സ്ഥാനം മാത്രമല്ല ഹൃദയത്തില്‍ സൂക്ഷിച്ച പാര്‍ട്ടിയzയും കൈവിട്ടു ശങ്കരന്‍. അങ്ങനെ ലീഡര്‍ക്കൊപ്പം ഡി.ഐ.സിയില്‍. എ.കെ ആന്റണി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരിക്കേ 2005 ജൂലൈ അഞ്ചിനായിരുന്നു മന്ത്രിസഭയില്‍ നിന്നുള്ള ആ പടിയിറിക്കം. ഇതിനിടയില്‍ 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തോല്‍വിയും ഏറ്റുവാങ്ങി.വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത് പോലും ലീഡറുടെ നിര്‍ദേശ പ്രകാരം. കെ.കരുണാരനാണ് തനിക്കെല്ലാമെന്ന് രാഷ്ട്രീയ ജീവിതത്തിലുടനീളം തെളിയിച്ചതാണ് പി.ശങ്കരന്റെ ജീവിതവും രാഷ്ട്രീയ പുസ്തകവും.

മുന്‍ മന്ത്രി പി.ശങ്കരന്‍ അന്തരിച്ചു
Also Read

മുന്‍ മന്ത്രി പി.ശങ്കരന്‍ അന്തരിച്ചു

1998 ല്‍ പാര്‍ലമെന്റിലേക്ക് പി ശങ്കരന്‍ എത്തിയതില്‍ ഇത്തരം അപ്രതീക്ഷിത നീക്കങ്ങളുണ്ടായിരുന്നു. ഡല്‍ഹിയില്‍ നിന്നും ലീഡര്‍ വിളിച്ചു നിര്‍ദേശിച്ചു ശങ്കരന്‍ സ്ഥാനാര്‍ത്ഥിയായി. പുഞ്ചിരി മുഖമുദ്രയാക്കിയ ശങ്കരന്‍ വക്കീല്‍ അത്തവണ ജയിന്റ് കില്ലറായി മാറി.നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ച് പുറത്തിറങ്ങിയപ്പോള്‍ പി ശങ്കരനോട് എതിര്‍സ്ഥാനാര്‍ഥി വീരേന്ദ്രകുമാര്‍ പറഞ്ഞത് 'തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ ചിരി ബാക്കിയുണ്ടാവണമെന്നായിരുന്നു. ആ നിറഞ്ഞ ചിരിയുമായെത്തിയ ശങ്കരന്‍ വക്കീലിനെ കോഴിക്കോട്ടുകാരും കൈവിട്ടില്ല. വീരേന്ദ്രകുമാറിനെ അട്ടിമറിച്ച് ശങ്കരന്‍ വക്കീല്‍ പാര്‍ലമെന്‍റിലുമെത്തി.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ ആദ്യത്തെ വിദ്യാര്‍ഥി പ്രതിനിധിയായിരുന്നു. ദീര്‍ഘകാലം കോഴിക്കോട് ഡി.സി.സിയുടെ അമരക്കാരന്‍, എ.ഐ.സി.സി നിര്‍വാഹക സമിതി അംഗം, കെ.പി.സി.സി ജനറല്‍സെക്രട്ടറി,യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അങ്ങനെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണായക പദവികളും വഹിച്ചു. രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കാലൂന്നിയ വര്‍ഷമാണ് സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായി പി ശങ്കരന്റെ ജനനം.