LiveTV

Live

Kerala

ഫാസിസത്തിന്‍റെ കൂട്ടാളികള്‍ അധികാരം വിട്ടൊഴിയണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച ദേശരക്ഷ റോഡ് മാര്‍ച്ച് തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഫാസിസത്തിന്‍റെ കൂട്ടാളികള്‍ അധികാരം വിട്ടൊഴിയണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

ഫാസിസത്തിന്‍റെ കൂട്ടാളികള്‍ അധികാരം വിട്ടൊഴിയണമെന്ന് ടി.എന്‍ പ്രതാപന്‍ എം.പി. കേരള മുസ്‍ലിം ജമാഅത്ത് സംഘടിപ്പിച്ച ദേശരക്ഷ റോഡ് മാര്‍ച്ച് തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് മണ്ണുത്തിയില്‍ സമാപിക്കും. മതത്തിന്‍റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കുക, ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശരക്ഷ റോഡ് മാർച്ചും ദേശരക്ഷ സമ്മേളനവും സംഘടിപ്പിക്കുന്നത്.

ഫെബ്രുവരി 29 ന് ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍ സംബന്ധിക്കുന്ന ദേശരക്ഷ സമ്മേളനത്തിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായാണ് മാര്‍ച്ച്. കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിൽ നിന്നും ആരംഭിച്ച ദേശരക്ഷ റോഡ് മാർച്ചിന് ജില്ല അധ്യക്ഷൻ സയ്യിദ് ഫസൽ തങ്ങളാണ് നേതൃത്വം നൽകുന്നത്. ടി.എന്‍ പ്രതാപന്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ദേശരക്ഷ റോഡ് മാര്‍ച്ചിന് മുന്നോടിയായി നടന്ന ചേരമാന്‍ മഖാമിലെ പ്രാര്‍ത്ഥന സമസ്ത ജംഇയ്യത്തുല്‍ ഉലമ ജില്ല ജനറല്‍ സെക്രട്ടറി പി.എസ്.കെ മൊയ്തു ബാഖവി മാടവന നിര്‍വ്വഹിച്ചു. പടിഞ്ഞാറെ നടയില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നിരവധി പേരാണ് പങ്കെടുക്കുന്നത്. ജില്ലയിലെ കൊടുങ്ങല്ലൂർ, ചെന്ത്രാപ്പിന്നി, വാടാനപ്പിള്ളി, ചാവക്കാട്, വടക്കേകാട്, കുന്നംകുളം, ചെറുതുരുത്തി, ചേലക്കര, തൃശൂർ തുടങ്ങി ഒമ്പത് കേന്ദ്രങ്ങളിൽ മാർച്ചിന് സ്വീകരണം നൽകും. 29ന് വൈകിട്ട് ചാവക്കാട് ഉമർ ഖാസി നഗറിൽ നടക്കുന്ന ദേശരക്ഷ സമ്മേളനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.