LiveTV

Live

Kerala

കലാലയങ്ങളിലെ വിദ്യാര്‍ഥിസമരം നിരോധിച്ച് ഹൈകോടതി  

കലാലയങ്ങൾക്ക് ഉള്ളിൽ ഘരാവോ പഠിപ്പ് മുടക്ക് ധർണ മാർച്ച്‌ തുടങ്ങിയവ നിരോധിച്ചു

 കലാലയങ്ങളിലെ വിദ്യാര്‍ഥിസമരം നിരോധിച്ച് ഹൈകോടതി  

കലാലയ സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്. കാമ്പസിനകത്ത് പഠിപ്പുമുടക്കിയുള്ള സമരങ്ങള്‍ നടത്തരുതെന്ന് നിര്‍ദേശം. വിദ്യാർത്ഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ കലാലയ രാഷ്ട്രീയം പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. കാമ്പസിനകത്തെ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ പോലിസ് സംരക്ഷണം തേടി ചില കോളജ് മാനേജ്മെന്‍റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്.

കാമ്പസിനുള്ളില്‍‌ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന രീതിയില്‍ സമരങ്ങള്‍ പാടില്ലെന്നാണ് ഹൈക്കോടതി നിര്‍ദേശം. സമരത്തിനും പഠിപ്പ് മുടക്കിനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കാൻ പാടില്ല. സമാധാനപരമായ ചർച്ചകൾക്കോ ചിന്തകൾക്കോ കാമ്പുസുകളെ വേദിയാക്കണം. കലാലയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും വിധമുള്ള സമരങ്ങൾ പാടില്ലന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കലാലയങ്ങൾക്കുള്ളിൽ ഘരാവോ, പഠിപ്പ് മുടക്ക്, ധർണ, മാർച്ച്‌ തുടങ്ങിയവയ്ക്കും കോടതി നിരോധനം ഏര്‍പ്പെടുത്തി. പഠിക്കുക എന്നത് വിദ്യാര്‍ഥികളുടെ മൗലിക അവകാശമാണ്. അത് തടയാൻ മറ്റുള്ളവർക്ക് അവകാശമില്ലന്നും കോടതി വ്യക്തമാക്കി. ഡി.ജി.പി, ഡി.പി.ഐ, വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.