LiveTV

Live

Kerala

വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന രാജ്ഭവൻ ഉപരോധം 'ഒക്കുപൈ രാജ്ഭവൻ' ചൊവ്വാഴ്ച ആരംഭിക്കും

ശാഹീൻബാഗിലെ സമര നായികമാരായ അസ്മ ഖാത്തൂൻ, ബൽകീസ്, സർവാരി എന്നിവരും ജാമിഅ മില്ലിയ സമര നായികയും പൗരത്വ സമരത്തിന്റെ ചൂണ്ടുവിരൽ പ്രതീകവുമായ ആയിശാ റെന്നയും ഒക്കുപൈ രാജ്ഭവനിൽ മുഖ്യാതിഥികളാകും

വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന രാജ്ഭവൻ ഉപരോധം 'ഒക്കുപൈ രാജ്ഭവൻ' ചൊവ്വാഴ്ച ആരംഭിക്കും

പൗരത്വ നിയമത്തിനെതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന രാജ്ഭവൻ ഉപരോധം 'ഒക്കുപൈ രാജ്ഭവൻ' ചൊവ്വാഴ്ച ആരംഭിക്കും. 30 മണിക്കൂർ നീളുന്ന പ്രക്ഷോഭം ബുധനാഴ്ച സമാപിക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. ഡൽഹി ശാഹീൻബാഗിലെ സമര നായികമാരായ അസ്മ ഖാത്തൂൻ (90), ബൽകീസ് (82), സർവാരി (75) എന്നിവരും ജാമിഅ മില്ലിയ സമര നായികയും പൗരത്വ സമരത്തിന്റെ ചൂണ്ടുവിരൽ പ്രതീകവുമായ ആയിശാ റെന്നയും ഒക്കുപൈ രാജ്ഭവനിൽ മുഖ്യാതിഥികളാകും.

വിവിധ സെഷനുകളിലായി വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ് ക്യു ആർ ഇല്യാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം പിമാരായ കെ മുരളീധരൻ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, എം.എം ഹസ്സൻ, കെ. അംബുജാക്ഷൻ, വി.ടി അബ്ദുല്ലക്കോയ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. അൻസാർ അബൂബക്കർ, ഷിബു ബേബി ജോൺ, സി. പി ജോൺ, ജോണി നെല്ലൂർ, ലതികാ സുഭാഷ്, തമ്പാൻ തോമസ്, ഡോ.എസ്.പി ഉദയകുമാർ, എം.കെ മനോജ്കുമാർ, മുരളി നാഗ, ഡോ.ജെ ദേവിക, കെ.പി ശശി, ഭാസുരേന്ദ്ര ബാബു, ടി. പീറ്റർ, ആസിഫ് ഇഖ്ബാൽ, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം എന്നിവർ പരിപാടിയുടെ വിവിധ സെക്ഷനുകളിൽ സംസാരിക്കും.